- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്‌ളോറിഡയില്‍ വീണ്ടും വെടിവയ്പ്പ്; കുട്ടിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു, അക്രമിയെയും വധിച്ചു
മിയാമിയില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ റോയല്‍ പാം ബീച്ചിലെ പബ്ലിക്‌സ് ഗ്രോസറി ഷോപ്പിലാണ് വെടിവയ്പ്പുണ്ടായത്.

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ പലചരക്കുകടയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പുരുഷനും സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. ഇതില്‍ ഒരാള്‍ വെടിവയ്പ്പ് നടത്തിയ അക്രമിയാണ്. വെടിവയ്പ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലിസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഫ്‌ളോറിഡയില്‍ വെടിവയ്പ്പ് നടക്കുന്നത്. മിയാമിയില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ റോയല്‍ പാം ബീച്ചിലെ പബ്ലിക്‌സ് ഗ്രോസറി ഷോപ്പിലാണ് വെടിവയ്പ്പുണ്ടായത്.
ഇരകളെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫിസ് നല്‍കിയിട്ടില്ല. ഞായറാഴ്ച ഫ്‌ളോറിഡയില്‍ നടന്ന വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് മുമ്പുണ്ടായ സമാനസംഭവത്തില്‍ മിയാമി പ്രദേശത്തെ ഒരു സംഗീത കച്ചേരി നടക്കുന്ന സ്ഥലത്തിന് പുറത്ത് ജനക്കൂട്ടത്തിന് നേരെ മൂന്നുപേര്‍ പ്രകോപനമൊന്നുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















