World

ആസ്ത്രേലിയയില്‍ അധികാരം നിലനിര്‍ത്തി മോറിസണ്‍

ആസ്ത്രേലിയയില്‍ അധികാരം നിലനിര്‍ത്തി മോറിസണ്‍
X

സിഡ്നി: ആസ്ത്രേലിയന്‍ തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വീണ്ടും അധികാരത്തിലേക്ക്. 74 സീറ്റ് ലിബറൽ നാഷനൽ സഖ്യം നേടിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 66 സീറ്റ് മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ എല്ലാ എക്സിറ്റ് പോളുകളെയും കാറ്റില്‍ പറത്തിയാണ് മോറിസണ്‍ വീണ്ടും അധികാരത്തിലെത്തിയത്. പ്രഖ്യാപിച്ച മിക്ക എക്സിറ്റ് പോളുകളും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ലേബര്‍ പാര്‍ട്ടിക്ക് വിജയം പ്രവചിച്ചപ്പോള്‍ ഭരണസഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ കണ്‍സേര്‍വേറ്റിവ് പാര്‍ട്ടി പരാജയം പ്രതീക്ഷിച്ചിരുന്നു. ' ഞാനെപ്പോഴും അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു' വെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മോറിസണിന്‍റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ലേബര്‍ പാര്‍ട്ടി ലീഡര്‍ സ്ഥാനം രാജിവെക്കുന്നതായി ബില്‍ ഷോര്‍ട്ടെന്‍ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it