World

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം; ഇറാന്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് റഷ്യ

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം; ഇറാന്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് റഷ്യ
X

മോസ്‌കോ: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിനിടെ ഇറാന്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഇറാന് ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൗതിക സഹായം നല്‍കാന്‍ മോസ്‌കോ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഈ സാഹചര്യത്തില്‍, ഇറാന്റെ ഭാഗത്തുനിന്ന് അഭ്യര്‍ത്ഥനകളൊന്നും ഉണ്ടായിട്ടില്ലെന്ന്' പെസ്‌കോവ് പറഞ്ഞു.

ഞങ്ങളുടെ സ്ഥിരമായ നിലപാട് എല്ലാവര്‍ക്കും അറിയാം, ഇക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം, ഇറാന്‍ റഷ്യയുമായി 20 വര്‍ഷത്തെ തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. ഇറാനിലെ ഏക ആണവ നിലയം സ്ഥിതി ചെയ്യുന്ന ബുഷെഹറില്‍ റഷ്യ രണ്ട് പുതിയ ആണവ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതായും ദിമിത്രി പെസ്‌കോവ് പറഞ്ഞു.

Next Story

RELATED STORIES

Share it