World

1.75 കോടിക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന് റിപോര്‍ട്ട്

ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഫെയ്‌സ്ബുക്ക് വഴി ചോരുന്നതായ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നതാണ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കമ്പനിയായ സിക്‌സ് 4 ത്രീയും ഫെയ്‌സ്ബുക്കുമായുള്ള കേസുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് വ്യക്തിവിവരങ്ങള്‍ വില്‍ക്കാന്‍ ആലോചിച്ചെന്ന വിവരങ്ങളുള്ളത്.

1.75 കോടിക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന് റിപോര്‍ട്ട്
X

സാന്‍ഫ്രാന്‍സിസ്‌കോ: ഓരോ കമ്പനികളില്‍നിന്നും 2.5 ലക്ഷം ഡോളര്‍ (ഏകദേശം 1.75 കോടി രൂപ) ഈടാക്കി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വില്‍ക്കാന്‍ ഫെയ്‌സ്ബുക്ക് പദ്ധതി ആലോചിച്ചിരുന്നതായി റിപോര്‍ട്ട്. ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഫെയ്‌സ്ബുക്ക് വഴി ചോരുന്നതായ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നതാണ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കമ്പനിയായ സിക്‌സ് 4 ത്രീയും ഫെയ്‌സ്ബുക്കുമായുള്ള കേസുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് വ്യക്തിവിവരങ്ങള്‍ വില്‍ക്കാന്‍ ആലോചിച്ചെന്ന വിവരങ്ങളുള്ളത്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈമാറുന്ന പദ്ധതിയെക്കുറിച്ച് 2012ല്‍ ഫെയ്‌സ്ബുക്ക് ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍, പിന്നീട് പദ്ധതി വേണ്ടെന്നുവയ്ക്കുകയായിരുന്നെന്ന് യുഎസ് മാധ്യമങ്ങളായ ആര്‍സ് ടെക്‌നിക്ക, വാള്‍ സ്ട്രീറ്റ് ജേണല്‍ എന്നിവ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ നേരിട്ടുനല്‍കിയ രേഖകളില്‍ ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ ഉദ്ധരിക്കുന്ന ഭാഗം മറച്ചിട്ടുണ്ടെങ്കിലും ഡിജിറ്റല്‍ പതിപ്പില്‍നിന്ന് ഈ ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നില്ല. ഇതില്‍നിന്നാണ് ചര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. പ്രധാന പരസ്യദാതാക്കള്‍ക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് 2012 മുതല്‍ 2013 വരെ ഫെയ്‌സ്ബുക്ക് ജീവനക്കാര്‍ നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് റിപോര്‍ട്ടിലുള്ളത്. ഉപയോക്താക്കളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി പണം കൂടുതല്‍ നല്‍കാന്‍ ഏതാനും കമ്പനികളെ ഫെയ്‌സ്ബുക്ക് ജീവനക്കാര്‍ നിര്‍ബന്ധിച്ചിരുന്നതായും 2014 ഏപ്രിലില്‍ ഫെയ്‌സ്ബുക്ക് നയം തിരുത്തുകയായിരുന്നുവെന്നും വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it