World

വംശീയ വിവേചനത്തിനെതിരേ പാന്‍ അമേരിക്ക ഗെയിംസിനിടെ താരത്തിന്റെ പ്രതിഷേധം

പെറുവിലെ ലിമയില്‍ നടക്കുന്ന ഗെയിംസിനിടെ അമേരിക്കന്‍ ഫെന്‍സിങ് താരം റേസ് ഇംബോഡനാണ് ദേശീയ ഗാനം ആലപിക്കുന്നതിനിടെ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ചത്

വംശീയ വിവേചനത്തിനെതിരേ പാന്‍ അമേരിക്ക ഗെയിംസിനിടെ താരത്തിന്റെ പ്രതിഷേധം
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വംശീയ വിവേചനത്തിനും അഭയാര്‍ഥികളോടുള്ള വിദ്വേഷകരമായ പ്രസ്താവനകള്‍ക്കുമെതിരേ പാന്‍ അമേരിക്ക ഗെയിംസിനിടെ കായികതാരത്തിന്റെ പ്രതിഷേധം. പെറുവിലെ ലിമയില്‍ നടക്കുന്ന ഗെയിംസിനിടെ അമേരിക്കന്‍ ഫെന്‍സിങ് താരം റേസ് ഇംബോഡനാണ് ദേശീയ ഗാനം ആലപിക്കുന്നതിനിടെ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ചത്. പാന്‍ അമേരിക്കന്‍ ഗെയിംസില്‍ അമേരിക്കയെ പ്രിതിനിധീകരിക്കാനും വെങ്കലമെഡല്‍ നേടാനും കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ രാജ്യത്തിന്റെ ചില വീഴ്ചകള്‍ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കൂറിച്ചു. വംശീയത, തോക്ക് നിയന്ത്രണം, അഭയാര്‍ഥികളോടുള്ള സമീപനം എന്നിവയിലെല്ലാം രാജ്യത്തിന് വീഴ്ട പറ്റി. ഇതിനെതിരേ ലോകത്തിന്റെ ശ്രദ്ധ തിരിയണം. മാറ്റത്തിനുവേണ്ടി നാം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






Next Story

RELATED STORIES

Share it