Sub Lead

പ്രക്ഷോഭം ശക്തം; ഹോങ്കോങ് വിമാനത്താവളം അടച്ചിട്ടു

സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു

പ്രക്ഷോഭം ശക്തം; ഹോങ്കോങ് വിമാനത്താവളം അടച്ചിട്ടു
X

ഹോങ്കോങ്: കുറ്റാരോപിതരെ ചൈനയില്‍ വിചാരണ ചെയ്യാനുള്ള നിയമം കൊണ്ടുവരുന്നതിനെതിരേ പ്രതിഷേധം ശക്തമായതോടെ ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിച്ചു. പ്രക്ഷോഭകാരികള്‍ വിമാനത്താവളത്തിന്റെ പ്രവേശന കവാടം ഉപരോധിച്ചതോടെയാണ് ഹോങ്കോങ് വിമാനത്താവളത്തിലെ സര്‍വീസ് നിര്‍ത്തിവച്ചത്. ഇവിടെനിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വിമാനത്താവളം ഉപരോധിക്കാന്‍ തുടങ്ങിയ പ്രക്ഷോഭകര്‍ ഇന്നലെ കവാടം ഉപരോധിച്ചതോടെയാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ ചെക്ക് ഇന്നുകളും നിര്‍ത്തുകയും വിമാനസര്‍വീസുകളെല്ലാം റദ്ദാക്കുകയും ചെയ്തു. 160 ലേറെ സര്‍വീസുകളാണ് വിമാനത്താവളം അധികൃതര്‍ റദ്ദാക്കിയത്. ഹോങ്കോങ്ങിലേക്ക് വരരുതെന്നു യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.


വിവാദ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ചൈനീസ് അനുകൂലിയായ ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ആഴ്ചകളായി ഇവിടെ പോലിസുകാരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. ബ്രിട്ടന്‍ ഹോങ്കോങ് കൈമാറിയപ്പോള്‍ നിലവിലുണ്ടായിരുന്ന അവകാശങ്ങളില്‍ ചൈന വെള്ളം ചേര്‍ക്കുന്നുവെന്നാണ് പ്രക്ഷോഭക്കാരുടെ പരാതി. വിമാന സര്‍വീസ് തടസ്സപ്പെട്ടതോടെ രാജ്യത്തെ ഓഹരി വിപണി ഏഴുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തു.

കുറ്റവാളി കൈമാറ്റ ബില്‍ സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ചൈനയില്‍ നിന്ന് ആവശ്യമായ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം തുടരുന്നത്. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ പ്രയോഗിക്കുന്ന കരിനിയമമാണ് ബില്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.




Next Story

RELATED STORIES

Share it