World

പാകിസ്താന്‍: ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന കേസില്‍ ഏഴുപേര്‍ പിടിയില്‍

പാകിസ്താന്‍: ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന കേസില്‍ ഏഴുപേര്‍ പിടിയില്‍
X

ഇസ്‌ലാമാബാദ്: ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിച്ചെന്ന കേസില്‍ ഏഴുപേര്‍ പിടിയിലായതായി പോലിസ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയെന്നു പിതാവും സഹോദരങ്ങളും പറയുന്ന വീഡിയോയും തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറുകയും വിവാഹം കഴിക്കുകയുമായിരുന്നുവെന്നു പെണ്‍കുട്ടികള്‍ പറയുന്ന വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണു സംഭവം ചര്‍ച്ചയായത്. സംഭവത്തില്‍ അടിയന്തിരമായി അന്വേഷണം നടത്തി നടപടി എടുക്കാന്‍ ഇക്കഴിഞ്ഞ 24നു പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് വിവാഹത്തിനു സഹായം ചെയ്തവരടക്കം ഏഴുപേരെ പോലിസ് പിടികൂടിയത്. അതേസമയം തങ്ങള്‍ ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ല മതം മാറിയതെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ടു വിദ്യാര്‍ഥിനികളും ഭര്‍ത്താക്കന്‍മാരും ബന്ധുക്കളും ഇസ്‌ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it