World

പാകിസ്താനില്‍ ജമാഅത്തുദ്ദഅ്‌വയെ നിരോധിച്ചു

സാന്ത്വന വിഭാഗമായ ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷനെയും നിരോധിച്ചു

പാകിസ്താനില്‍ ജമാഅത്തുദ്ദഅ്‌വയെ നിരോധിച്ചു
X

ഇസ്‌ലാമാബാദ്: പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാകിസ്താനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ മുംബൈ ആക്രമണത്തിലെ സൂത്രധാരനെന്നു ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സഈദിന്റെ നേതൃത്വത്തിലുള്ള ജമാഅത്തുദ്ദഅ്‌വയെയും അവരുടെ സാന്ത്വന വിഭാഗമായ ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷനെയും നിരോധിച്ചു. പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ഓഫിസില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ സുരക്ഷാ സമിതിയുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. യോഗത്തില്‍ ഭീകരതയ്‌ക്കെതിരേ പാകിസ്താന്‍ സ്വീകരിക്കുന്ന നിലപാടുകളും അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. വിവിധ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it