World

ഒളിംപിക് ബോക്‌സിങ് ചാംപ്യന്‍ ഇമാനെ ഖലീഫ് ജനിത ലൈംഗിക പരിശോധനയ്ക്ക് വിധേയയാകണം

ഒളിംപിക് ബോക്‌സിങ് ചാംപ്യന്‍ ഇമാനെ ഖലീഫ് ജനിത ലൈംഗിക പരിശോധനയ്ക്ക് വിധേയയാകണം
X

ലണ്ടന്‍: ഒളിംപിക് ബോക്‌സിങ് ചാംപ്യന്‍ അല്‍ജീരിയയുടെ ഇമാനെ ഖലീഫ് ജനിത ലൈംഗിക പരിശോധനയ്ക്ക് വിധേയയാകണമെന്ന് പുതിയ ഭരണസമിതി. ലോക ബോക്‌സിങ് അസോസിയേഷന്റെ പുതിയ ഭരണസമിതിയുടേതാണ് തീരുമാനം. എല്ലാ അത്‌ലറ്റുകള്‍ക്കും ലൈംഗിക പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇനി നടക്കാനിരിക്കുന്ന എല്ലാ ചാംപ്യന്‍ഷിപ്പുകള്‍ക്കും വേണ്ടിയാണ് പരിശോധന. ലിംഗഭേദം, പ്രായം, ഭാരം എന്നിവയെക്കുറിച്ചുള്ള പുതിയ നയത്തിന്റെ ഭാഗമായാണ് പരിശോധന. പാരിസ് ഒളിംപിക്‌സില്‍ ഇമാനെ ബോക്‌സിങ്ങില്‍ ചാംപ്യനായിരുന്നു.സ്ത്രീകളുടെ വിഭാഗത്തിലാണ് ഇമാനെ മല്‍സരിച്ചത്.

ലിംഗ യോഗ്യതാ പരിശോധനകളില്‍ അവര്‍ പരാജയപ്പെട്ടുവെന്ന് ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ (ഐബിഎ) വ്യക്തമാക്കിയതിനെത്തുടര്‍ന്ന്, ഖലീഫിനെയും ഒരു തായ്വാന്‍ ബോക്സറെയും 2023ല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ നിന്ന് വിലക്കിയിരുന്നു.പിന്നീട് ഇവര്‍ ഒളിംപിക്‌സില്‍ മല്‍സരിക്കാനുള്ള വിധി നേടുകയായിരുന്നു.

ജൈവികപരമായി സ്ത്രീയാണെങ്കിലും പുരുഷജീനായ എക്സ്, വൈ ക്രോമസോമുകളുണ്ടാകുന്നത് ആ വ്യതിയാനം മൂലമാണ്. എല്ലാവരിലും സ്ത്രീ-പുരുഷ ഹോര്‍മോണുകളുള്ളത് പോലെതന്നെയാണ് ഇമാനിലും ടെസ്റ്റോസ്റ്റിറോണുള്ളത്. എന്നാല്‍ സാധാരണ സ്ത്രീകളിലേതിന് വ്യത്യസ്തമായി അധികമുള്ള ടെസ്റ്റോസ്റ്റിറോണ്‍ താരത്തിന്റെ കായികക്ഷമതയില്‍ മാറ്റമുണ്ടാക്കുമെന്ന വാദമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്. പക്ഷേ, ഹോര്‍മോണ്‍ വ്യതിയാനം കായികക്ഷമത വര്‍ദ്ധിപ്പിക്കില്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് വസ്തുത.







Next Story

RELATED STORIES

Share it