World

പാര്‍ലമെന്റ് വനിതാ ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം; നേപ്പാള്‍ മുന്‍ സ്പീക്കര്‍ പിടിയില്‍

മഹാര എത്തിയ സമയത്ത് താന്‍ വീട്ടില്‍ തനിച്ചായിരുന്നു. അകത്തു പ്രവേശിക്കുന്നതില്‍നിന്ന് തടയാന്‍ ശ്രമിച്ചെങ്കിലും മഹാര കേള്‍ക്കാന്‍ തയ്യാറായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

പാര്‍ലമെന്റ് വനിതാ ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം; നേപ്പാള്‍ മുന്‍ സ്പീക്കര്‍ പിടിയില്‍
X
കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ് മുന്‍സ്പീക്കര്‍ കൃഷ്ണ ബഹാദൂര്‍ മഹാര അറസ്റ്റില്‍. പാര്‍ലമെന്റിലെ വനിതാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റിലായത്. ബലാല്‍സംഗ ശ്രമം, അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മഹാരയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മദ്യപിച്ച ശേഷം തന്റെ വീട്ടിലെത്തിയ ബഹാര, തന്നെ ആക്രമിച്ചുവെന്നാണ് സ്ത്രീ പരാതിയില്‍ പറയുന്നത്. മഹാര എത്തിയ സമയത്ത് താന്‍ വീട്ടില്‍ തനിച്ചായിരുന്നു. അകത്തു പ്രവേശിക്കുന്നതില്‍നിന്ന് തടയാന്‍ ശ്രമിച്ചെങ്കിലും മഹാര കേള്‍ക്കാന്‍ തയ്യാറായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

സ്ത്രീ നേരത്തെ പരാതി പെട്ടങ്കിലും ബഹാരയെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച ബഹാര സ്പീക്കര്‍ പദവി രാജിവെച്ചിരുന്നു.പിന്നീട് കാഠ്മണ്ഡുവിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ബഹാരയെ പോലിസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.2017ലാണ് ബഹാര നേപ്പാള്‍ പാര്‍ലമെന്റ് സ്പീക്കര്‍ പദവിയിലെത്തുന്നത്.

Next Story

RELATED STORIES

Share it