World

മെക്‌സിക്കന്‍ മതില്‍ നിര്‍മാണം: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരേ കോടതിയില്‍ ഹരജി

കോടികള്‍ മുടക്കി നിര്‍മിക്കുന്ന മതില്‍ പരിസ്ഥിതി സന്തുലിതാവസ്ഥയെ ബാധിക്കുമെന്നാണ് പരിസ്ഥിതി സംഘടനകളുടെ വാദം

മെക്‌സിക്കന്‍ മതില്‍ നിര്‍മാണം: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരേ കോടതിയില്‍ ഹരജി
X

വാഷിങ്ടണ്‍: മെക്‌സിക്കന്‍ മതിലിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ കോടതിയില്‍ ഹരജി നല്‍കി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ പ്രതിഷേധച്ചാണ് ഹരജി നല്‍കിയത്. കോടികള്‍ മുടക്കി നിര്‍മിക്കുന്ന മതില്‍ പരിസ്ഥിതി സന്തുലിതാവസ്ഥയെ ബാധിക്കുമെന്നാണ് പരിസ്ഥിതി സംഘടനകളുടെ വാദം. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിക്കാത്തതിനാലാണു ട്രംപ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. മതില്‍ നിര്‍മിച്ചാല്‍ തങ്ങളുടെ ഭൂമി വിഭജിക്കപ്പെടുമെന്നു പറഞ്ഞാണ് തെക്കന്‍ ടെക്‌സാസിലെ ഭൂഉടമകള്‍ കോടതിയെ സമീപിച്ചത്്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിലും ട്രംപിന്റെ നിലപാടിലു ആശങ്കയുണ്ടന്ന് പറഞ്ഞ് ബിഷപ്പുകളും കാലിഫോര്‍ണിയയിലെയും ന്യൂയോര്‍ക്കിലെയും ഗവര്‍ണര്‍മാരും രംഗത്തെത്തി. അധികാര ദുര്‍വിനിയോഗത്തിന് രാജ്യം കൂട്ടുനില്‍ക്കില്ലെന്ന് ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റ് അറ്റോര്‍ണി ജനറലും പ്രതികരിച്ചു. അതേസമയം, കോണ്‍ഗ്രസിന്റെ അധികാരത്തെ പരിമിതപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമമാണ് ദേശീയ അടിയന്തിരാവസ്ഥ എന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ആരോപിച്ചു. ട്രംപ് ആവശ്യപ്പെട്ട 570 കോടി ഡോളര്‍ നല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെയാണ് ട്രംപ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.



Next Story

RELATED STORIES

Share it