World

പാരിസിലെ ലൂവ്ര് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; നെപ്പോളിയന്റെ അമൂല്യ ആഭരണങ്ങളടക്കം കൊള്ളയടിച്ചു

പാരിസിലെ ലൂവ്ര് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; നെപ്പോളിയന്റെ അമൂല്യ ആഭരണങ്ങളടക്കം കൊള്ളയടിച്ചു
X

പാരിസ്: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന പാരിസിലെ ലൂവ്ര് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച. നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണ ശേഖരത്തില്‍ നിന്ന് ഒന്‍പത് വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിട്ടു.

'അസാധാരണമായ കാരണങ്ങളാല്‍' ലുവര്‍ മ്യൂസിയം അടച്ചിടുകയാണെന്നാണ് മ്യൂസിയം അധികൃതര്‍ ആദ്യം അറിയിച്ചത്. പിന്നീട് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാഷിദ ദാത്തിയാണ് മോഷണവിവരം സ്ഥിരീകരിച്ചത്. മ്യൂസിയം തുറന്നപ്പോള്‍ കവര്‍ച്ച നടന്നതായി അറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സെന്‍ നദിക്ക് അഭിമുഖമായുള്ള, നിലവില്‍ നിര്‍മ്മാണം നടക്കുന്ന ഭാഗത്തിലൂടെയാണ് മോഷ്ടാക്കള്‍ മ്യൂസിയത്തില്‍ കയറിയത്. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലാണ് നെപ്പോളിയന്റെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. അവിടെയെത്താന്‍ ചരക്കുകള്‍ കൊണ്ടുപോകുന്ന ലിഫ്റ്റ് ഉപയോഗിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്നാണ് വിവരം.

നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും ആഭരണ ശേഖരത്തില്‍ നിന്നുള്ള ഒമ്പത് വസ്തുക്കളാണ് മോഷണം പോയത്. മോഷണത്തിന്റെ വ്യാപ്തി നിര്‍ണ്ണയിക്കാനും ഇതില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരികയാണ്.




Next Story

RELATED STORIES

Share it