- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകളുടെ ഉപജ്ഞാതാവ് ലാറി ടെസ്‌ലര്‍ അന്തരിച്ചു
പ്രശസ്ത കംപ്യൂട്ടര്‍ വിദഗ്ധനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു ടെസ്‌ലര്‍. സിറോക്‌സ് മുന്‍ റിസര്‍ച്ചറായ ടെസ്‌ലര്‍, ആപ്പിള്‍, യാഹൂ, ആമസോണ്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക്: കംപ്യൂട്ടറില്‍ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകളുടെ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍ ലാറി ടെസ്‌ലര്‍ (74) അന്തരിച്ചു. പ്രശസ്ത കംപ്യൂട്ടര്‍ വിദഗ്ധനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു ടെസ്‌ലര്‍. സിറോക്‌സ് മുന്‍ റിസര്‍ച്ചറായ ടെസ്‌ലര്‍, ആപ്പിള്‍, യാഹൂ, ആമസോണ്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1945 ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച അദ്ദേഹം 1960ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നാണ് കംപ്യൂട്ടര്‍ സയന്‍സ് പഠിക്കുന്നത്. പിന്നീട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഗവേഷണം നടത്തി.
1973 ല്‍ അദ്ദേഹം സെറോക്‌സില്‍ ജോലിയില്‍ പ്രവേശിച്ചു. അദ്ദേഹം അവിടെ ജോലിചെയ്യുന്ന കാലത്താണ് മൗസ് നിയന്ത്രിത യൂസര്‍ ഇന്റര്‍ഫേസ് സെറോക്‌സ് പാര്‍ക്ക് വികസിപ്പിക്കുന്നതും പേഴ്‌സനല്‍ കംപ്യൂട്ടിങ്ങില്‍ നിരവധി ഗവേഷണങ്ങള്‍ നടക്കുന്നതും. ഇതേ കാലയളവില്‍ ടിം മോട്ട് എന്ന സഹപ്രവര്‍ത്തകനുമായി ചേര്‍ന്ന് അദ്ദേഹം ജിപ്‌സി എന്ന വേര്‍ഡ് പ്രൊസസര്‍ വികസിപ്പിച്ചു. ഇതിലാണ് കട്ട്, കോപ്പി, പേസ്റ്റ് എന്ന ഓപറേഷനുകള്‍ ആദ്യമായി ഉപയോഗിക്കുന്നത്. അത് പിന്നീട് റിമൂവ് ചെയ്യാനും ഡ്യുപ്ലിക്കറ്റിങ്ങിനും റീ പൊസിഷിനിങ്ങിനുമുള്ള ജനകീയ കമാന്‍ഡായി മാറി.
1980 മുതല്‍ 1997 വരെയാണ് ഇദ്ദേഹം ആപ്പിളില്‍ പ്രവര്‍ത്തിച്ചത്. ആപ്പിളിന്റെ യൂസര്‍ ഇന്റര്‍ഫേസ് വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ലാറി ടെസ്‌ലറായിരുന്നു. സ്റ്റീവ് ജോബ്‌സിനെ ആപ്പിള്‍ കമ്പനിയിലേക്കു റിക്രൂട്ട് ചെയ്തത് ടെസ്‌ലറായിരുന്നു. ആധുനിക കംപ്യൂട്ടിങ്ങില്‍ നിരവധി വിലയേറിയ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ക്വിക്‌ടൈം, ആപ്പിള്‍സ്‌ക്രിപ്റ്റ്, ബില്‍ അക്കിന്‍സന്റെ ഹൈപ്പര്‍ കാര്‍ഡ് തുടങ്ങിയ മക്കിന്റോഷ് സോഫ്റ്റ്‌വെയറുകളുടെ നിര്‍മാണത്തില്‍ ടെസ്‌ലര്‍ വലിയ പങ്കുവഹിച്ചു.
RELATED STORIES
മഹാരാഷ്ട്രയില് മെഫെഡ്രോണ് ലാബ് നടത്തിയിരുന്ന യുഎഇ പൗരനെ നാടുകടത്തി
11 July 2025 2:33 PM GMTപോന്സി കുംഭകോണം; നടന്നത് 49,000 കോടിയുടെ സാമ്പത്തികതട്ടിപ്പ്;...
11 July 2025 9:37 AM GMTകായിക മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റ് തൂങ്ങിമരിച്ച...
11 July 2025 9:13 AM GMTടെന്നിസ് താരത്തിന്റെ മരണം; പിതാവും രാധികയും തമ്മില് നിരന്തരം കലഹം;...
11 July 2025 6:50 AM GMT49,000 കോടി രൂപയുടെ പോണ്സി തട്ടിപ്പ് നടത്തിയ ആള് പിടിയില്;...
11 July 2025 6:24 AM GMTഡോക്ടര്മാര് മരിച്ചെന്ന് വിധിയെഴുതി; സംസ്കാരചടങ്ങിനിടെ കുഞ്ഞ് കരഞ്ഞു
11 July 2025 6:08 AM GMT