World

ലൂസിയാനയുടെ ആദ്യ വനിതാ ഗവര്‍ണര്‍ കാത്‌ലീന്‍ ബ്ലാങ്കോ അന്തരിച്ചു

2004 മുതല്‍ 2008 വരെയാണ് കാത്‌ലീന്‍ ഗവര്‍ണര്‍ പദം അലങ്കരിച്ചിരുന്നത്.

ലൂസിയാനയുടെ ആദ്യ വനിതാ ഗവര്‍ണര്‍ കാത്‌ലീന്‍ ബ്ലാങ്കോ അന്തരിച്ചു
X

വാഷിങ്ടണ്‍: ലൂസിയാനയുടെ ആദ്യ വനിതാ ഗവര്‍ണറായിരുന്ന കാത്‌ലീന്‍ ബ്ലാങ്കോ (76) അന്തരിച്ചു. 2004 മുതല്‍ 2008 വരെയാണ് കാത്‌ലീന്‍ ഗവര്‍ണര്‍ പദം അലങ്കരിച്ചിരുന്നത്. 2011ല്‍ കണ്ണിനെ ബാധിച്ച അപൂര്‍വമായ കാന്‍സര്‍ രോഗത്തിന് ചികില്‍സയിലായിരുന്ന അവര്‍ രോഗാവസ്ഥയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാല്‍, വീണ്ടും കരളിന് കാന്‍സര്‍ രോഗം ബാധിച്ചു.

ഏറെനാള്‍ ചികില്‍സ നടത്തിയെങ്കിലും ഒടുവില്‍ അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. 2005 ആഗസ്തില്‍ കത്രീന ചുഴലിക്കൊടുങ്കാറ്റ് ദുരന്തംവിതച്ചപ്പോള്‍ ഗവര്‍ണര്‍ പദവി വഹിച്ചിരുന്നത് കാത്‌ലീന്‍ ബ്ലാങ്കോ ആയിരുന്നു. ലൂസിയാനയില്‍ 1,400 ലധികം ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. അന്ന് ഗവര്‍ണര്‍ സ്വീകരിച്ച നടപടികള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it