വേദനാസംഹാരിയില്‍ മയക്കുമരുന്ന്; ജോണ്സണ് ആന്റ് ജോണ്സണ് വീണ്ടും പിഴ
വേദനാ സംഹാരികളില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. 572 മില്യന്‍ ഡോളറാണ് അമേരിക്കയിലെ ഒക്കലഹോമ കോടതി പിഴയായി വിധിച്ചത്.
വാഷിങ്ടണ്‍: ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിക്ക് വന്‍തുക പിഴ ചുമത്തി അമേരിക്കന്‍ കോടതി. വേദനാ സംഹാരികളില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. 572 മില്യന്‍ ഡോളറാണ് അമേരിക്കയിലെ ഒക്കലഹോമ കോടതി പിഴയായി വിധിച്ചത്.
അമേരിക്കയില്‍ എറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വേദനാസംഹാരികളാണ് ജോണ്‍സണിന്റേത്. ജോണ്സണ് പുറത്തിറക്കുന്ന ഡ്യൂറാജെസിക്, ന്യൂസെന്റാ എന്നീ വേദനാസംഹരികള്‍ അമേരിക്കന്‍ ജനതയെ മയക്കുമരുന്നിന് അടിമകളാക്കി മാറ്റുന്നുവെന്നാണ് കേസ്.
1999 നും 2017നും ഇടയില്‍ നാലുലക്ഷത്തോളം ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവെന്‍ഷന്റെ കണക്കുകള്‍ ഉദ്ധരിച്ചിരിക്കുന്നത്. ഇത് മുഖവിലക്കെടുത്ത ഒക്കലഹോമ കോടതി, അമിതമായ പരസ്യങ്ങളിലൂടെ ജോണ്സണ് ആന്റ് ജോണ്സണ് ഡോക്ടര്‍മാരെ സ്വാധീനിച്ചുവെന്നും അമേരിക്കയില്‍ ഡോക്ടര്‍മാര്‍ എഴുതി നല്കുന്ന പ്രിസ്ക്രിപ്ക്ഷന്‍ വഴി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വേദനാസംഹാരികളായി ജോണ്സണ് ആന്റ് ജോണ്സണ് മാറിക്കഴിഞ്ഞുവെന്നും വിലയിരുത്തി.
കൂടുതല്‍ പേരുടെ ജീവിതം തകര്‍ക്കാതിരിക്കാനാണ് ഇങ്ങനെയൊരു വിധിയെന്ന് കോടതി പറഞ്ഞു. അമിതമായ പരസ്യങ്ങളിലൂടെ ജോണ്സണ് ആന്റ് ജോണ്സണ് ഡോക്ടര്‍മാരെ വരെ സ്വാധീനിച്ചെന്നും അതുവഴി പൊതുശല്യമായി മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി.
RELATED STORIES
ലഡാക്കില്‍ വാഹനം പുഴയില്‍ വീണ് ഏഴു സൈനികര്‍ മരിച്ചു; നിരവധി പേര്‍ക്ക്...
27 May 2022 12:45 PM GMTസംഘപരിവാര്‍ മുതലെടുപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്: ആള് ഇന്ത്യ...
27 May 2022 11:51 AM GMT'പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍': പി സി ജോര്‍ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTമുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പോസ്റ്റ്: ബിജെപി പ്രവര്ത്തകന്...
27 May 2022 10:51 AM GMTരാജ്യത്തെ 36000 'ക്ഷേത്രങ്ങളും' നിയമ പരമായി വീണ്ടെടുക്കും;...
27 May 2022 10:27 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
27 May 2022 9:54 AM GMT