World

'കുടുംബം കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ ഗാര്‍ഡുകള്‍' ; തടങ്കലില്‍ കഴിഞ്ഞത് ജീവനറ്റ നിലയില്‍; ഷാദി അബു സിദോയ്ക്ക് പുറത്തുവന്നപ്പോള്‍ കിട്ടിയത് നഷ്ടപ്പെട്ട കുടുംബത്തെ

കുടുംബം കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ ഗാര്‍ഡുകള്‍ ; തടങ്കലില്‍ കഴിഞ്ഞത് ജീവനറ്റ നിലയില്‍; ഷാദി അബു സിദോയ്ക്ക് പുറത്തുവന്നപ്പോള്‍ കിട്ടിയത് നഷ്ടപ്പെട്ട കുടുംബത്തെ
X

ഗസ: തന്റെ ഭാര്യയും രണ്ടു കുട്ടികളും ഗസയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രായേല്‍ ജയിലില്‍ കഴിയവെ ഷാദി അബു സിദോ എന്ന ഫലസ്തീന്‍ ഫോട്ടോഗ്രാഫറോട് ഇസ്രായേല്‍ ഗാര്‍ഡുകള്‍ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ തടങ്കലില്‍ നിന്നും മോചിതനായ ഷാദി അബു സിദോയ്ക്ക് മറ്റൊരു ജീവിതമാണ് ലഭിച്ചത്. നഷ്ട്പ്പെട്ടെന്ന പറഞ്ഞ തന്റെ കുടുംബത്തെയാണ് ഷാദിയ്ക്ക് തിരിച്ചുകിട്ടിയത്. ഇസ്രായേല്‍ ഗാര്‍ഡുകളുടെ ശാരീരിക പീഡനത്തെ പുറമെയാണ് മാനസിക പീഢനവും. തന്റെ കുടുംബം കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടത് ഞെട്ടലോടെയാണ്.

ലോകം തന്നെ തകര്‍ന്ന അവസ്ഥയായിരുന്നു. തടങ്കലില്‍ നിന്ന് പുറത്ത് വരുമ്പോഴും കുടുംബം ഇല്ലാ എന്ന വേദനയായിരുന്നു. എന്നാല്‍ തന്റെ ഭാര്യ ഹന ബഹ്ലൂലും കുട്ടികളും ജീവനോടെ ഉണ്ടെന്ന് താന്‍ നേരില്‍ കണ്ടു. ഇസ്രായേല്‍ കള്ളത്തരം പൊളിയുകയും ചെയ്തു-ഷാദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഖാന്‍ യൂനിസിലെ തന്റെ കുടുംബ വീടിന്റെ ഇടനാഴിയിലൂടെ താന്‍ ഭാര്യയെ വാരിപുണര്‍ന്നു-ഷാദി പറഞ്ഞു. താന്‍ ഒരിക്കലും ഇനി കാണില്ലെന്ന കരുതി തന്റെ കുടുംബം തന്റെ കണ്‍മുന്നില്‍ നില്‍ക്കുന്നത് കണ്ടതിന്റെ സന്തോഷത്തിലാണ് ഷാദി. താന്‍ അത്ഭുതപ്പെട്ടു.എന്റെ മക്കളുടെ, ഭാര്യയുടെ ശബ്ദം ഞാന്‍ കേട്ടു. എന്റെ പ്രണയം എന്റെ ജീവിതം-ഷാദി പറയുന്നു.

2024 മാര്‍ച്ച് 18 ന് വടക്കന്‍ ഗസ മുനമ്പിലെ അല്‍-ഷിഫ ആശുപത്രിയില്‍ നിന്ന് ഫോട്ടോ ജേണലിസ്റ്റായ അബു സിദോയെ കസ്റ്റഡിയിലെടുത്തു.തടങ്കലില്‍ അത് ക്രൂര പീഢനങ്ങള്‍ക്കാണ് താന്‍ അടങ്ങുന്ന തടവുകാര്‍ നേരിട്ടത്.കൈകള്‍ വിലങ്ങിട്ടു, കണ്ണുകെട്ടി ദീര്‍ഘനേരം മുട്ടുകുത്തി നില്‍ക്കാന്‍ ആവശ്യപ്പെടും. കഠിനമായി മര്‍ദ്ദിക്കും-ഷാദി വ്യക്തമാക്കി. ജീവിച്ചിരിക്കുന്നവരുടെ ശ്മശാനമാണ് ഇസ്രായേല്‍ ജയില്‍. ഗസയിലെത്തിയപ്പോള്‍ തന്റെ ആത്മാവ് തനിക്ക് തിരിച്ചുകിട്ടിയത് പോലെയുണ്ട്-ഷാദി പറഞ്ഞു.




Next Story

RELATED STORIES

Share it