World

യുദ്ധക്കളത്തിൽ ഭീഷണികളെ നേരിടും'; ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

യുദ്ധക്കളത്തിൽ ഭീഷണികളെ നേരിടും; ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
X

തെഹ്റാൻ: ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളെ ആക്രമിക്കുമെന്നുള്ള ട്രംപിൻ്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ.

ഇറാനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന മിഥ്യാധാരണ, ചരിത്രം സൃഷ്ടിക്കുന്ന ഒരു രാഷ്ട്രത്തിന്റെ ഇച്ഛാശക്തിക്കെതിരായ നിരാശയേയാണ് കാണിക്കുന്നത്. ഇറാനെതിരായ 'ഭീഷണികളും ഭീകരതയും' രാജ്യത്തെ കൂടുതൽ ഏകീകരിക്കുകയേയുള്ളൂവെന്ന് ഇറാൻ പ്രസിഡന്റ് എക്സ് പോസ്റ്റിൽ കുറിച്ചു.

നമ്മുടെ മണ്ണ് ലംഘിക്കുന്നവർ ഒഴികെ മറ്റെല്ലാവർക്കും ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നു. യുദ്ധക്കളത്തിൽ നമ്മൾ ഭ്രാന്തമായ ഭീഷണികളെ ശക്തമായി നേരിടുമെന്നും ഇറാൻ പ്രസിഡൻ്റ് കുറിച്ചു.

Next Story

RELATED STORIES

Share it