World

ലോകത്തിന് പ്രകൃതി വാതകം നല്‍കാന്‍ ഇറാന് ശേഷിയുണ്ടെന്ന് പ്രസിഡന്റ് ഇബ്രാഹിം റഈസി

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരം കൈവശമുള്ള രാജ്യങ്ങളിലൊന്നായ ഇറാന്, ആഗോള ഊര്‍ജ്ജ വിപണിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രകൃതി വാതകം ലോകത്തിന് നല്‍കാന്‍ ശേഷിയുണ്ടെന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചേര്‍ന്ന പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ജിഇസിഎഫിന്റെ ആറാമത് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് റഈസി വ്യക്തമാക്കി.

ലോകത്തിന് പ്രകൃതി വാതകം നല്‍കാന്‍ ഇറാന് ശേഷിയുണ്ടെന്ന് പ്രസിഡന്റ് ഇബ്രാഹിം റഈസി
X

തെഹ്‌റാന്‍: യൂറോപ്പ് ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് പ്രകൃതി വാതകം നല്‍കാനുള്ള സന്നദ്ധത അറിയിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരം കൈവശമുള്ള രാജ്യങ്ങളിലൊന്നായ ഇറാന്, ആഗോള ഊര്‍ജ്ജ വിപണിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രകൃതി വാതകം ലോകത്തിന് നല്‍കാന്‍ ശേഷിയുണ്ടെന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചേര്‍ന്ന പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ജിഇസിഎഫിന്റെ ആറാമത് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് റഈസി വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്തില്‍ അധികാരമേറ്റതിന് ശേഷമുള്ള റഈസിയുടെ നാലാമത്തെ വിദേശ യാത്രയും ഖത്തറിലെ ആദ്യ സന്ദര്‍ശനവുമാണ് ഇത്. തന്റെ രാജ്യത്തിന് പ്രകൃതി വാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ആഭ്യന്തര വൈദഗ്ധ്യത്തിലും വിഭവങ്ങളിലും നിക്ഷേപം നടത്തി എണ്ണ, വാതക മേഖലകളില്‍ സുപ്രധാന പദ്ധതികള്‍ നടപ്പാക്കാനും സാധിച്ചതായും റഈസി പറഞ്ഞു.



Next Story

RELATED STORIES

Share it