World

ഷെറിന്‍മാത്യു കൊലക്കേസ്; പുനര്‍വിചാരണ വേണമെന്ന ആവശ്യം തള്ളി

തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 15 മാസത്തെ തടവിന് ശേഷമാണ് ഷെറിനെ യുഎസ് കോടതി വെറുതെ വിട്ടത്

ഷെറിന്‍മാത്യു കൊലക്കേസ്; പുനര്‍വിചാരണ വേണമെന്ന ആവശ്യം തള്ളി
X

ന്യൂയോര്‍ക്ക്: ഷെറിന്‍മാത്യു കൊലക്കേസില്‍ പുനര്‍വിചാരണ വേണമെന്നാവശ്യപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുസ് സമര്‍പ്പിച്ച അപ്പീല്‍ ഡാലസ് കോടതി തള്ളി. ഷെറിന്റെ മരണത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞാണ് വെസ്ലി കോടതിയെ വീണ്ടും സമീപിച്ചത്. എന്നാല്‍ കേസില്‍ പുനര്‍വിചാരണ വേണമെന്ന് ആവശ്യപ്പെട്ടുള്ള വെസ്ലിയുടെ അപ്പീല്‍ കോടതിതള്ളുകള്ളഞ്ഞു. മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്ന ഷെറിന്‍ 2017 ഒക്ടോബറില്‍ വീട്ടില്‍നിന്ന് കാണാതായി. അതിനുശേഷം കുട്ടിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്ക കഴിഞ്ഞ് കലുങ്കിനടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍ഷെറിന്റെ വളര്‍ത്തമ്മയും വെസ്ലി മാത്യുവിന്റെ ഭാര്യയുമായ സിനി മാത്യുവിനെ ഡാലസ് കോടതിവെറുതെ വിട്ടിരുന്നു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 15 മാസത്തെ തടവിന് ശേഷമാണ് ഷെറിനെ യുഎസ് കോടതി വെറുതെ വിട്ടത്. അതേസമയം വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുസ തടവിലാണ്.

Next Story

RELATED STORIES

Share it