ഇന്ത്യ-അമേരിക്ക പ്രതിരോധ വ്യാപാരം ഈ വര്‍ഷം 18 ബില്യന്‍ ഡോളറിലെത്തും
യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തയാഴ്ച ഡല്‍ഹിയില്‍ ഒമ്പതാമത് ഇന്ത്യ-യുഎസ് ഡിഫന്‍സ് ടെക്‌നോളജീസ് ആന്‍ഡ് ട്രേഡ് ഇനീഷ്യേറ്റീവ് (ഡിടിടിഐ) ഗ്രൂപ്പ് മീറ്റിങ് നടക്കാനിരിക്കുകയാണ്.
വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ വ്യാപാരം ഈ വര്‍ഷം അവസാനത്തോടെ 18 ബില്യണ്‍ ഡോളറിലെത്തും. യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തയാഴ്ച ഡല്‍ഹിയില്‍ ഒമ്പതാമത് ഇന്ത്യ-യുഎസ് ഡിഫന്‍സ് ടെക്‌നോളജീസ് ആന്‍ഡ് ട്രേഡ് ഇനീഷ്യേറ്റീവ് (ഡിടിടിഐ) ഗ്രൂപ്പ് മീറ്റിങ് നടക്കാനിരിക്കുകയാണ്. അക്വിസിഷന്‍ ആന്‍ഡ് സസ്‌റ്റെയ്ന്‍മെന്റ് ചുമതലയുള്ള ഡിഫന്‍സ് അണ്ടര്‍ സെക്രട്ടറി എല്ലെന്‍ എം ലോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണ് എന്ന് എല്ലെന്‍ എം ലോര്‍ഡ് പറഞ്ഞു. ഇരു സൈന്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കും. 2008ല്‍ പൂജ്യമായിരുന്ന പ്രതിരോധ വ്യാപാരം ഈ വര്‍ഷം അവസാനം 18 ബില്യണ്‍ ഡോളറിലെത്തും എല്ലന്‍ ലോര്‍ഡ്, പെന്റഗണ്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആഗസ്തില്‍ ഇന്ത്യ സ്ട്രാറ്റജിക്ക് ട്രേഡ് അതോറിറ്റി ടയര്‍ 1ന് യുഎസ് അനുമതി നല്‍കിയിരുന്നതായി അണ്ടര്‍ സെക്രട്ടറി പറഞ്ഞു. ഇത് യുഎസ് കമ്പനികള്‍ക്ക് ഡ്യുവല്‍ യൂസ്, ഹൈടെക്ക് ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഇന്ത്യയിലേയ്ക്ക് കയറ്റുമതി ചെയ്യാന്‍ സഹായിക്കും. നാറ്റോ സഖ്യരാജ്യങ്ങളായ ജപ്പാന്‍, ദക്ഷിണ കൊറിയ, ആസ്േ്രതലിയ എന്നിവയ്ക്ക് നല്‍കുന്ന പരിഗണനയാണ് യുഎസ് ഇന്ത്യക്ക് നല്‍കുന്നത്.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMTസിവില്‍ സര്‍വീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സര്‍വീസില്‍ നിന്ന്...
7 Sep 2024 2:39 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT