World

ആയത്തുല്ല അലി ഖാംനഈയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

ആയത്തുല്ല അലി ഖാംനഈയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ
X

ന്യൂഡല്‍ഹി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ നിര്യാണത്തില്‍ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ എത്തിയാണ് ആയത്തുല്ല അലി ഖാംനഈക്കായി അനുശോചനം അറിയിച്ചത്. എംബസിയില്‍ തയ്യാറാക്കിയ അനുശോചന പുസ്തകത്തില്‍ വിക്രം മിസ്രി ഒപ്പുവച്ച് ഇറാന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി. ഖാംനഈയോടുള്ള ആദരവും ദുഃഖവും അറിയിക്കുകയും ചെയ്തു.

ആയത്തുല്ല അലി ഖാംനഈയുടെ വധത്തില്‍ ഇതുവരേയും പ്രതികരിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സര്‍ക്കാരിന്റെ മൗനം ഇന്ത്യക്ക് നാണക്കേടാണ് എന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. ഇതിന് പിന്നാലെയാണ് ഇന്ത്യ, ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയത്. ഫെബ്രുവരി 28ന് ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുന്നത്.

Next Story

RELATED STORIES

Share it