World

ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യക്ക് നഷ്ടമായി

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വരവില്‍ ഇന്ത്യ സാമ്പത്തിക രംഗത്ത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന റിപോര്‍ട്ടിനിടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യക്ക് നഷ്ടമായി
X

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യക്ക് നഷ്ടമായി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വരവില്‍ ഇന്ത്യ സാമ്പത്തിക രംഗത്ത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന റിപോര്‍ട്ടിനിടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ഫ്രാന്‍സാണ് ഇന്ത്യയെ പിന്തള്ളി ആറാം സ്ഥാനത്തേക്കെത്തിയിരിക്കുന്നത്. ജിഡിപിയെ അടിസ്ഥാനമാക്കിയുള്ള ലോക ബാങ്കിന്റെ 2018ലെ റാങ്കിങിലാണ് ഇക്കാര്യം പറയുന്നത്.

റിപോര്‍ട്ട് പ്രകാരം 2018ല്‍ ഇന്ത്യയുടെ ജിഡിപി 2.72 ട്രില്ല്യന്‍ ഡോളറാണ്. ഫ്രാന്‍സിന്റേത് 2.77 ട്രില്ല്യന്‍ ഡോളറും. 20.5 ട്രില്ല്യനുമായി അതിവേഗം വളരുന്ന സാമ്പത്തിക ശക്തി എന്ന പദവി അമേരിക്ക നിലനിര്‍ത്തി. 13.6 ട്രില്ല്യന്‍ ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. ജപ്പാന്‍(4.9 ട്രില്ല്യന്‍ ഡോളര്‍), ജര്‍മനി(3.9 ട്രില്ല്യന്‍ ഡോളര്‍) എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 2.82 ട്രില്ല്യന്‍ ജിഡിപിയുള്ള യുകെയാണ് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി.

2017ലാണ് ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് ആറാമതെത്തിയത്. 5 ട്രില്ല്യന്‍ ഡോളര്‍ ജിഡിപിയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന മോദി സര്‍ക്കാരിന്റെ വീമ്പുപറച്ചിലിനിടെയാണ് ഈ തിരിച്ചടി. 2024-25ല്‍ ഫ്രാന്‍സിനെയും യുകെയെയും മറകടന്ന് ഇന്ത്യ അഞ്ചാമതെത്തുമെന്നാണ് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിനിടെ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് മുന്‍ വര്‍ഷത്തെ 7.2 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വളര്‍ച്ചാ നിരക്ക് എട്ട് ശതമാനം കൈവരിച്ചാല്‍ മാത്രമേ 2024-25ല്‍ 5 ട്രില്ല്യന്‍ ഡോളര്‍ എന്ന ലക്ഷ്യം കൈവരിക്കാനാവൂ.

Next Story

RELATED STORIES

Share it