World

ചൈനയ്ക്ക് തിരിച്ചടി; യുഎന്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ കൗണ്‍സില്‍ ബോഡിയില്‍ ഇന്ത്യയ്ക്ക് അംഗത്വം

ഇന്ത്യയ്ക്കും അഫ്ഗാനും 54 വീതം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ചൈനയ്ക്ക് അതിന്റെ പകുതി വോട്ടുകള്‍ പോലും നേടാനായില്ല. 2021 മുതല്‍ 2025 വരെ നാലുവര്‍ഷമാണ് കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണില്‍ ഇന്ത്യ അംഗമായിരിക്കുക.

ചൈനയ്ക്ക് തിരിച്ചടി; യുഎന്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ കൗണ്‍സില്‍ ബോഡിയില്‍ ഇന്ത്യയ്ക്ക് അംഗത്വം
X

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആന്റ് സോഷ്യല്‍ കൗണ്‍സി (ഇക്കോസോക്ക്) ലിലെ കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണില്‍ (സിഎസ്ഡബ്ല്യു) ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചൈനയെ മറികടന്നാണ് ഇന്ത്യയുടെ വിജയം. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി ടി എസ് തിരുമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്. ലിംഗസമത്വത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇക്കോസോക്ക്. ഇന്ത്യയും അഫ്ഗാനിസ്ഥാനും ചൈനയുമാണ് അംഗത്വത്തിനായി മല്‍സരിച്ചത്.

ഇന്ത്യയ്ക്കും അഫ്ഗാനും 54 വീതം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ചൈനയ്ക്ക് അതിന്റെ പകുതി വോട്ടുകള്‍ പോലും നേടാനായില്ല. 2021 മുതല്‍ 2025 വരെ നാലുവര്‍ഷമാണ് കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണില്‍ ഇന്ത്യ അംഗമായിരിക്കുക. ഇന്ത്യയെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് തിരുമൂര്‍ത്തി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിതെന്നും അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it