World

ട്രംപും മോദിയും ഹൂസ്റ്റണിലെ വേദിയില്‍; പ്രതിഷേധവുമായി ആയിരങ്ങള്‍

ഹൗഡി മോദിയെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരേ രൂക്ഷവിമര്‍ശനമാണ് മോദി ഉയര്‍ത്തിയത്. അതേ സമയം, ട്രംപും മോദിയും ഒരുമിച്ച് അണിനിരന്ന ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്‌റ്റേഡിയത്തിന് പുറത്ത് ആയിരങ്ങള്‍ പ്രതിഷേധവുമായെത്തി.

ട്രംപും മോദിയും ഹൂസ്റ്റണിലെ വേദിയില്‍; പ്രതിഷേധവുമായി ആയിരങ്ങള്‍
X

ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോളള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ ഹൂസ്റ്റണില്‍ നടന്ന സമ്മേളത്തില്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൗഡി മോദിയെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരേ രൂക്ഷവിമര്‍ശനമാണ് മോദി ഉയര്‍ത്തിയത്. അതേ സമയം, ട്രംപും മോദിയും ഒരുമിച്ച് അണിനിരന്ന ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്‌റ്റേഡിയത്തിന് പുറത്ത് ആയിരങ്ങള്‍ പ്രതിഷേധവുമായെത്തി.

ഇന്ത്യ ഇപ്പോള്‍ നേടുന്ന പുരോഗതി സ്വന്തം രാജ്യം നന്നായി കൈകാര്യം ചെയ്യാന്‍ കഴിയാത്തവരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ആളുകളുടെ അജണ്ട ഇന്ത്യയോടുള്ള വെറുപ്പാണ്, ഇവര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. ഭീകരവാദത്തിനെതിരെ നിര്‍ണായക നടപടിക്ക് സമയമായെന്നും ട്രംപ് ഈ നിര്‍ണായക നീക്കത്തില്‍ ഉറച്ചു നില്‍ക്കുന്നതായും മോദി അഭിപ്രായപ്പെട്ടു.

ജമ്മു കശ്മീരിലെ ജനങ്ങളെ 370ാം അനുച്ഛേദം വഞ്ചിക്കുകയായിരുന്നുവെന്ന് മോദി അവകാശപ്പെട്ടു. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുള്ള അധികാരം ജമ്മുകശ്മീരിനും നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പ്രത്യേകതയെന്ന് മോദി ഓര്‍മിപ്പിച്ചു. നമ്മളുടെ ജനാധിപത്യത്തിന്റെ ശക്തിയും പ്രചോദനവും ഈ വൈവിധ്യമാണ്. മലയാളമടക്കം ഇന്ത്യയിലെ എല്ലാ ഭാഷകളും നല്ലതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തി സംരക്ഷണം ഇന്ത്യക്കും അമേരിക്കയ്ക്കും നിര്‍ണായകമെന്ന് ട്രംപ് പറഞ്ഞു. ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരന്‍മാരായ അമേരിക്കന്‍ ഇന്ത്യന്‍ സൈനികരെ ആദരിക്കുന്നു. ഇന്ത്യയും അമേരിക്കയും സാധാരണക്കാരായ ജനങ്ങളെ 'തീവ്ര ഇസ്‌ലാമിക ഭീകരവാദ'ത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരെന്നും ട്രംപ് വ്യക്തമാക്കി.

അടുത്ത മാസം മുംബൈയില്‍ എത്തിയേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും അമേരിക്കന്‍ പ്രസിഡന്റ് മറന്നില്ല. നരേന്ദ്ര മോദി മികച്ച ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 300 മില്യണ്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തിയെന്ന് ട്രംപ് പറഞ്ഞു.



അതേ സമയം, മോദിയും ട്രംപും വേദി പങ്കിട്ട ഹൂസ്റ്റണിലെ എന്‍ആര്‍ജി സറ്റേഡിയത്തിനു പുറത്ത കശമീര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നടക്കു മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ആയിരങ്ങള്‍ പ്രതിഷേധപ്രകടനവുമായെത്തി. മഹാത്മ ഗാന്ധിയുടെ വേഷമിട്ടും പ്ലക്കാര്‍ഡുകളേന്തിയും ഇന്ത്യന്‍ പതാകയേന്തിയുമാണ് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം പ്രതിഷേധിച്ചത്.

ഹിന്ദു, മുസ്‌ലിം, ദലിത്, സിഖ്, ക്രിസത്യന്‍ സംഘടനകള്‍, അമേരിക്കന്‍ ജൂത സംഘടനയായ 'ജ്യൂയിഷ് വോയസസ് ഫോര്‍ പീസ്, 'ബ്ലാക്ക ലിവസ് മാറ്റര്‍' എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ സംഘടന പ്രവര്‍ത്തകര്‍, കശ്മീരി സംഘടനകള്‍, ഖലിസ്ഥാനി വിഘടനവാദ സംഘടനകള്‍ തുടങ്ങിയവയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഹൂസറ്റണ്‍ പൊലിസ് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കനത്ത സേനാവിന്യാസം ഒരുക്കിയിരുന്നു.

Next Story

RELATED STORIES

Share it