World

ഷിക്കാഗോയില്‍ വെടിവെപ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഷിക്കാഗോയില്‍ വെടിവെപ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു
X

ന്യൂയോര്‍ക്ക്: ഷിക്കാഗോയിലെ ഇല്ലിനോയിസില്‍ സ്വകാര്യ വെയര്‍ഹൗസ് കമ്പനിയിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പോലിസുകാര്‍ക്കു പരിക്കേറ്റതായും റിപോര്‍ട്ടുകളുണ്ട്. കമ്പനിയിലെ മുന്‍ ജീവനക്കാരനായ ഗാരി മാര്‍ട്ടിനാണ് വെടിവെപ്പു നടത്തിയതെന്നു സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കമ്പനിയിലേക്കെത്തിയ ഇദ്ദേഹം തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു കമ്പനിയിലെ തൊഴിലാളികള്‍ പറഞ്ഞു. അതേസമയം ഇദ്ദേഹത്തെ പോലിസ് വെടിവച്ചു കൊന്നതായും റിപോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it