'ഇനി സത്യം അറിയാന്‍ കഴിയില്ല'; എഐ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റണ്‍ ഗൂഗിളില്‍ നിന്ന് രാജിവച്ചു

വാഷിങ്ടണ്‍: 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ്ഫാദര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജെഫ്രി ഹിന്റണ്‍ ഗുഗിളില്‍നിന്ന് രാജിവച്ചു. സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു വേണ്ടിയാണ് ഗൂഗിളിലെ ജോലി ഉപേക്ഷിച്ചതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഐ സിസ്റ്റങ്ങള്‍ക്കായി അടിസ്ഥാന സാങ്കേതികവിദ്യ സൃഷ്ടിച്ച ശാസ്ത്രജ്ഞനാണ് ജെഫ്രി ഹിന്റണ്‍.
സാങ്കേതിക ഭീമന്മാര്‍ തമ്മിലുള്ള മല്‍സരം അപകടകരമായ വേഗതയില്‍ പുതിയ എഐ സാങ്കേതികവിദ്യകള്‍ പുറത്തിറക്കാനും ജോലികള്‍ അപകടത്തിലാക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും കമ്പനികളെ പ്രേരിപ്പിക്കുന്നതായി ഹിന്റണ്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് എങ്ങനെയാണെന്നും ഇപ്പോള്‍ എങ്ങനെയാണെന്നും നോക്കൂ എന്നും അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. 'മോശം ഉപഭോക്താക്കള്‍ മോശം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ തടയാനാകുമെന്ന് കാണാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ ഗൂഗിളും ഓപണ്‍ എഐയും വികസിപ്പിച്ച എഐ ചാറ്റ്‌ബോട്ട് ചാറ്റ്ജിപിടിക്ക് പിന്നിലെ സ്റ്റാര്‍ട്ടപ്പ് മുമ്പത്തേതിനേക്കാള്‍ വലിയ അളവിലുള്ള ഡാറ്റ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. അവ വിശകലനം ചെയ്യുന്ന ഡാറ്റയുടെ അളവ് കാരണം ഈ സംവിധാനങ്ങള്‍ മനുഷ്യന്റെ ബുദ്ധിയെ ചില വഴികളില്‍ മറികടക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്നതായും ഹിന്റണ്‍ പറഞ്ഞു.
ഒരുപക്ഷേ ഈ സിസ്റ്റങ്ങളില്‍ നടക്കുന്നത് തലച്ചോറില്‍ നടക്കുന്നതിനേക്കാള്‍ വളരെ മികച്ചതായിരിക്കാം. മനുഷ്യ തൊഴിലാളികളെ പിന്തുണയ്ക്കാന്‍ എഐ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ചാറ്റ് ജിപിടി പോലുള്ള ചാറ്റ്‌ബോട്ടുകളുടെ ദ്രുതഗതിയിലുള്ള വിപുലീകരണം ജോലിയെ അപകടത്തിലാക്കും. എഐ സൃഷ്ടിച്ച തെറ്റായ വിവരങ്ങളുടെ വ്യാപനത്തെക്കുറിച്ചും ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 'ഇനി എന്താണ് സത്യമെന്ന് അറിയാന്‍ ശരാശരി വ്യക്തിക്ക് കഴിയില്ലെന്നാണ് ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ഹിന്റണ്‍ തന്റെ രാജി ഗൂഗിളിനെ അറിയിച്ചതായി ടൈംസ് റിപോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍, ടെക്ക് ശതകോടീശ്വരന്‍ എലോണ്‍ മസ്‌കും ഒരു കൂട്ടം വിദഗ്ധരും എഐ സിസ്റ്റങ്ങളുടെ വികസനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മസ്‌കും ആപ്പിളിന്റെ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക്കും ഉള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ ഒപ്പിട്ട ഒരു തുറന്ന കത്ത്, ചാറ്റ് ജിപിടി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ കൂടുതല്‍ ശക്തമായ പതിപ്പായ ജിപിടി-നാല് പുറത്തിറക്കാന്‍ പ്രേരിപ്പിച്ചെങ്കില്‍ ഹിന്റണ്‍ ആ കത്തില്‍ ഒപ്പുവച്ചിരുന്നില്ല. ഇത് നിയന്ത്രിക്കാന്‍ കഴിയുമോ എന്ന് മനസ്സിലാക്കുന്നത് വരെ വര്‍ധിപ്പിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
RELATED STORIES
താനൂര് സവാദ് വധക്കേസിലെ പ്രതി ജയിലില് മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില് ഇടപെട്ട് പ്രശ്നം സങ്കീര്ണമാക്കുന്നതില് നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT