World

സാന്‍ഡ്‌വിച്ചില്‍ വിഷം കലര്‍ത്തി; നാല് വര്‍ഷം അബോധാവസ്ഥയില്‍ കിടന്ന യുവാവ് മരിച്ചു

പോലിസ് പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലെഡ് അസറ്റേറ്റും മെര്‍ക്കുറിയും കണ്ടെത്തി. ഇവ ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു.

സാന്‍ഡ്‌വിച്ചില്‍ വിഷം കലര്‍ത്തി;  നാല് വര്‍ഷം അബോധാവസ്ഥയില്‍ കിടന്ന യുവാവ് മരിച്ചു
X

ബെര്‍ലിന്‍: സഹപ്രവര്‍ത്തകന്‍ സാന്‍ഡ്‌വിച്ചില്‍ വിഷം കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവ് മരിച്ചു. ജോലി സ്ഥലത്ത് വച്ചാണ് സഹപ്രവര്‍ത്തകന്‍ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് സഹ പ്രവര്‍ത്തകരെ കൂടി ലക്ഷ്യം വച്ചിരുന്നെങ്കിലും ഇവര്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. വിഷം ഇവരുടെ കിഡ്‌നിയെ ബാധിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നെന്ന് ജര്‍മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ കുറ്റക്കാരനായ ക്ലോസ് ഓ എന്ന യുവാവിനെ കൊലപാതകശ്രമത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ പുതിയ വിചാരണക്ക് ജര്‍മന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ നിന്ന് 350 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ബീലെഫെല്‍ഡ് നഗരത്തിലാണ് സംഭവം. വടക്കുപടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഷ്‌ലോസ് ഹോള്‍ട്ട്സ്റ്റുക്കണ്‍ബ്രോക്ക് പട്ടണത്തിലെ ഒരു മെറ്റല്‍ ഫിറ്റിംഗ്‌സ് കമ്പനിയിലെ ജോലിക്കാരനാണ് കൊല്ലപ്പെട്ടത്. ഭക്ഷണം കഴിച്ചവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് വിതരണം ചെയ്ത സാന്‍ഡ് വിച്ചില്‍ വെളുത്ത പൊടി കണ്ടെത്തിയതോടെ കേസ് വെളിച്ചത്തുവന്നത്.

തുടര്‍ന്ന് സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് ക്ലോസ് ഒയാണ് സാന്‍ഡ്‌വിച്ചുകള്‍ നല്‍കിയതെന്ന് വ്യക്തമായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലെഡ് അസറ്റേറ്റ്, മെര്‍ക്കുറിയും കണ്ടെത്തി. ഇവ ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it