World

ഉറുഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക അന്തരിച്ചു; 'ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്'

ഉറുഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക അന്തരിച്ചു; ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്
X

മോണ്ടിവിഡിയോ: ഉറുഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക (89) അന്തരിച്ചു. എളിമയാര്‍ന്ന ജീവിതശൈലികൊണ്ട് 'ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്' എന്ന് വിളിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. 2024-ല്‍ അന്നനാള അര്‍ബുദം ബാധിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. ഇത് പിന്നീട് കരളിലേക്ക് പടര്‍ന്നു. ഈവര്‍ഷം ആദ്യത്തോടെ ചികിത്സ നിര്‍ത്തിവച്ച് അവസാന നാളുകള്‍ തന്റെ ഫാമില്‍ ചെലവഴിച്ചു. പ്രസിഡന്റ് പദവിയിലിരുന്നപ്പോഴും അവിടെയാണ് അദ്ദേഹം താമസിച്ചിരുന്നത്.

ഒരുകാലത്ത് ഗറില്ല പോരാളിയായിരുന്നു ഹൊസേ മൊഹീകയുടെ പ്രസിഡന്റ് പദത്തിലേക്കുള്ള പ്രയാണം അസാധാരണമായിരുന്നു. ക്യൂബന്‍ വിപ്ലവത്തില്‍നിന്ന് പ്രചോദിതനായി, 1960-കളിലും 70-കളിലും സായുധ കലാപം ആരംഭിച്ച ഗറില്ലാ ഗ്രൂപ്പായ ടുപമാരോസിലെ (Tupamaros) പ്രധാനിയായി മൊഹീക്ക മാറി. ഉറുറഗ്വായുടെ സൈനിക സ്വേച്ഛാധിപത്യകാലത്ത് അദ്ദേഹം പിടിയിലാവുകയും ഒന്നരപ്പതിറ്റാണ്ടോളം ജയില്‍വാസമനുഭവിക്കുകയും ചെയ്തു. അതില്‍ ഭൂരിഭാഗവും ഏകാന്ത തടവായിരുന്നു.

1985-ല്‍ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചതോടെ ഹൊസേ മൊഹീക ജയില്‍ മോചിതനായി. പിന്നീട് മുവ്മെന്റ് ഓഫ് പോപ്പുലര്‍ പാര്‍ട്ടിസിപ്പേഷന്‍ (എംപിപി) എന്ന സംഘടനയുടെ സഹസ്ഥാപകനായി. അതിന്റെ കീഴില്‍ അദ്ദേഹം നിയമസഭയിലേക്ക് വിജയിച്ചു. 2010 മുതല്‍ 2015 വരെ അഞ്ചുവര്‍ഷക്കാലം ഉറുഗ്വായുടെ പ്രസിഡന്റായിരുന്നു.പ്രസിഡന്റ് പദത്തിലിരുന്ന കാലത്ത് അദ്ദേഹം ഉറുഗ്വായെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുകയും പുരോഗമനപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്തു. മെഡിക്കല്‍ ആവശ്യത്തിനല്ലാതെ, വിനോദോപാധി എന്ന നിലയ്ക്ക് ലോകത്താദ്യമായി കഞ്ചാവ് നിയമവിധേയമാക്കിയ ഭരണാധികാരിയാണ് മൊഹീക. ലോകത്ത് കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കിയ ആദ്യ രാജ്യവും യുറഗ്വായാണ്.അധികാരം വെച്ചുനീട്ടുന്ന ആഡംബരങ്ങളൊന്നും സ്വീകരിക്കാത്ത, വിനയാന്വിതനായ മനുഷ്യന്‍കൂടിയായിരുന്നു മൊഹീക.




Next Story

RELATED STORIES

Share it