World

യുഎഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായേലില്‍

ഇസ്രായേല്‍ കമ്പനിയായ മാമാന്‍ ഗ്രൂപ്പ് സംഘടിപ്പിച്ച രണ്ടുദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് പോയ ഇസ്രായേലി ടൂറിസം പ്രൊഫഷനലുകളുമായാണ് വിമാനമെത്തിയത്. ഇസ്രായേലിലേക്ക് യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന ആദ്യ ഗള്‍ഫ് വിമാനക്കമ്പനിയായി ഇത്തിഹാദ് മാറിയെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.

യുഎഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായേലില്‍
X

തെല്‍ അവീവ്: യുഎഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായേലില്‍ വന്നിറങ്ങി. അബൂദബിയില്‍നിന്നുള്ള ഇവൈ 9607 ഇത്തിഹാദ് എയര്‍വേയ്സ് വിമാനമാണ് തിങ്കളാഴ്ച പുലര്‍ച്ചെ തെല്‍ അവീവിലെ ബെന്‍ ഗൂരിയോണ്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയതെന്ന് ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് അറിയിച്ചു. യുഎഇ- ഇസ്രായേല്‍ സഹകരണ കരാര്‍ ഒപ്പുവച്ച് ഒരുമാസത്തിനുശേഷമാണ് വിമാനസര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

ഇസ്രായേല്‍ കമ്പനിയായ മാമാന്‍ ഗ്രൂപ്പ് സംഘടിപ്പിച്ച രണ്ടുദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് പോയ ഇസ്രായേലി ടൂറിസം പ്രൊഫഷനലുകളുമായാണ് വിമാനമെത്തിയത്. ഇസ്രായേലിലേക്ക് യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന ആദ്യ ഗള്‍ഫ് വിമാനക്കമ്പനിയായി ഇത്തിഹാദ് മാറിയെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഫലസ്തീനികളെ സഹായിക്കുന്നതിനായി മെയ്, ജൂണ്‍ മാസങ്ങളില്‍ ഇത്തിഹാദ് വിമാനങ്ങള്‍ മെഡിക്കല്‍ വസ്തുക്കളുമായി ഇസ്രായേല്‍ എയര്‍പോര്‍ട്ടായ ബെന്‍ ഗൂരിയോണിലെത്തിയിരുന്നു. അതേസമയം, യുഎഇ- ഇസ്രായേല്‍ കരാറിനെ എതിര്‍ക്കുന്ന ഫലസ്തീനികള്‍ യുഎഇയുടെ സഹായം സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

കഴിഞ്ഞമാസം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസിലാണ് യുഎഇ- ഇസ്രയേലുമായി സമാധാനകരാര്‍ ഒപ്പുവച്ചത്. ഇസ്രായേലിന്റെ പാര്‍ലമെന്റായ നെസെറ്റ് കഴിഞ്ഞയാഴ്ച യുഎഇയുമായുള്ള കരാറിന് അംഗീകാരവും നല്‍കി. യുഎഇയും ഇസ്രായേലും തമ്മില്‍ 28 പ്രതിവാര വാണിജ്യ വിമാനസര്‍വീസുകള്‍ നടത്താനുള്ള കരാറില്‍ ഒപ്പുവയ്ക്കുമെന്ന് ഗതാഗതമന്ത്രാലയം അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it