World

ധക്ക: വാണിജ്യ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ 70മരണം

ധക്ക: വാണിജ്യ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ 70മരണം
X

ധക്ക: ബംഗ്ലാദേശിലെ ധാക്കയിലെ വാണിജ്യ കേന്ദ്രമായ ചൗക്ക് ബസാറിലുണ്ടായ തീപിടുത്തത്തില്‍ 70 മരണം. ബുധനാഴ്ച രാത്രിയോടെയായിരുന്നു തീ പിടിത്തം. നിരവധി പേര്‍ക്കു പരിക്കുണ്ടെന്നും ഇവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണനിരക്ക് ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ പറഞ്ഞു. അഞ്ച് കെട്ടിടങ്ങളിലായാണ് തീ പടര്‍ന്നത്. വാണിജ്യ കേന്ദ്രമായ ചൗക്ക് ബസാര്‍, ധാരാളം ജനങ്ങള്‍ താമസിക്കുന്ന സ്ഥലവുമാണ്. തീപിടുത്തത്തിനിടെ ചെറിയ സ്‌ഫോടനങ്ങള്‍ സംഭവിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

Next Story

RELATED STORIES

Share it