ഒമിക്രോണ്‍ ഭീതി; ഇക്വഡോറില്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി

ക്വിറ്റോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനമുണ്ടാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അഞ്ചോ അതിലധികമോ പ്രായമുള്ള എല്ലാവരും വാക്‌സിനെടുക്കമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ജനസംഖ്യയുടെ 77.2 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഒമ്പത് ലക്ഷത്തിലധികം ആളുകള്‍ക്ക് ഒരു ബൂസ്റ്റര്‍ ഷോട്ട് ലഭിച്ചു.
മുഴുവന്‍ ആളുകള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് മതിയായ ഡോസുകളുണ്ടെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവവരെ മാത്രമേ വാക്‌സിനെടുക്കുന്നതില്‍നിന്ന് ഒഴിവാക്കുകയുള്ളൂ. അത്തരം ആളുകള്‍ ആവശ്യമായ മെഡിക്കല്‍ രേഖകള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്ത് ഇതുവരെ 5.38 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 33,624 പേര്‍ മരിക്കുകയും ചെയ്തു. റെസ്‌റ്റോറന്റുകള്‍, സിനിമാശാലകള്‍, തിയറ്ററുകള്‍, ഷോപ്പിങ് സെന്ററുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇക്വഡോര്‍ ഇതിനകം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT