അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരേ ട്രംപ്
അമേരിക്കയില്‍ പഠനം നടത്തുന്ന ഇത്തരക്കാര്‍ രാജ്യത്തിനായി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം.
വാഷിങ്ടണ്‍: അമേരിക്കയില്‍ താമസിച്ചു പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ പഠനം നടത്തുന്ന ഇത്തരക്കാര്‍ രാജ്യത്തിനായി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. വിദേശത്തു നിന്നും രാജ്യത്തെത്തുന്നവര്‍ ഇവിടുത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നു. ഇതിന് ശേഷം ഇത്തരക്കാര്‍ അമേരിക്കയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്നു. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യക്കാരും അമേരിക്കയിന്‍ നിന്നും വിദ്യാഭ്യാസം നേടു്കയും ശേഷം തങ്ങളുടെ രാജ്യത്തേക്കു തിരിച്ചു പോവുകയും ചെയ്യുന്നു. ഇത്‌കൊണ്ട് പ്രയോജനമുണ്ടാവുന്നത് ആ രാജ്യയങ്ങള്‍ക്കു മാത്രമാണെന്നും ട്രംപ് പറഞ്ഞു. കുടിയേറ്റത്തിന്റെ കാര്യത്തില്‍ അമേരിക്ക വളരെ അപമാനകരമായ അവസ്ഥയിലാണെന്നും ട്രംപ് വാര്‍ത്താസംമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തേക്ക് വരുന്നവര്‍ക്ക് മതിയായ യോഗ്യതയുണ്ടാവണമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഇത്തരം യോഗ്യതകള്‍ കൈവരിച്ച് നിയപരമായി മാത്രം ആളുകള്‍ തങ്ങളുടെ രാജ്യത്തേക്കു വന്നാല്‍ മതി. യോഗ്യരായ ആളുകളെ മാത്രമാണ് രാജ്യത്തിന് ആവശ്യമെന്നും എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ക്കാവില്ലെന്നും ട്രംപ് വ്യക്തമാക്കി. മെക്‌സിക്കന്‍ അതിര്‍ത്തിമേഖലയില്‍ മതില്‍ നിര്‍മിക്കാനുള്ള തന്റെ പദ്ധതിയ്ക്ക് ഡെമോക്രാറ്റുകള്‍ തടസം നിന്നാല്‍ ഗവണ്‍മെന്റ് സ്തംഭിപ്പിക്കുമെന്ന ഭീഷണിവുമെന്നും ട്രംപ് പറഞ്ഞു. സ്തംഭനം ഒരുപക്ഷെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കന്നതായും അതിന് താന്‍ തയ്യാറെടുത്തു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും പദ്ധതിയ്ക്ക് എതിരു നിന്നാല്‍ മറ്റുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കില്ലെന്നും ട്രംപ് പറഞ്ഞു. ഡെമ്രോക്കാറ്റുകളുടെ മുഖ്യ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.