World

ആപ്പിള്‍ 15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്‌ടോപ്പുമായി വിമാന യാത്രക്ക് വിലക്ക്

അടുത്തിടെ 15 ഇഞ്ച് മാക് ബുക് പ്രോ ലാപ്പ്‌ടോപ്പുകള്‍ ആപ്പിള്‍ പിന്‍വലിച്ചിരുന്നു. സെപ്റ്റംബര്‍ 2015 നും ഫെബ്രുവരി 2017 നും ഇടയില്‍ വിറ്റ ലാപ്പ്‌ടോപ്പുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

ആപ്പിള്‍ 15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്‌ടോപ്പുമായി വിമാന യാത്രക്ക് വിലക്ക്
X

ന്യൂഡല്‍ഹി: ബാറ്ററി അമിതമായി ചൂട് പിടിച്ച് അപകടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആപ്പിള്‍ 15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്‌ടോപ്പുമായി വിമാന യാത്രക്ക് വിലക്ക്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ആവിയേഷന്‍(ഡിജിസിഎ) തിങ്കളാഴ്ച്ചയാണ് ഇന്ത്യയിലെ യത്രികര്‍ക്ക് നിര്‍ദേശം നല്‍കിയത്. ചെക്ക് ഇന്‍, ക്യാബിന്‍ ബാഗുകളില്‍ ആപ്പിളിന്റെ 15 ഇഞ്ച് മാക് ബുക് പ്രോ ലാപ്പ്‌ടോപ്പ് കൊണ്ട് പോകരുതെന്നാണ് നിര്‍ദേശം.

തേജസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്തിടെ 15 ഇഞ്ച് മാക് ബുക് പ്രോ ലാപ്പ്‌ടോപ്പുകള്‍ ആപ്പിള്‍ പിന്‍വലിച്ചിരുന്നു. സെപ്റ്റംബര്‍ 2015 നും ഫെബ്രുവരി 2017 നും ഇടയില്‍ വിറ്റ ലാപ്പ്‌ടോപ്പുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. യൂറോപ്യന്‍ യൂണിയന്‍ ആവിയേഷന്‍ സേഫ്ടി ഏജന്‍സിയും അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡിമിനിസ്‌ട്രേഷനും 5 ഇഞ്ച് മാക് ബുക് പ്രോ വിമാനങ്ങളില്‍ ഒഴിവാക്കേണ്ടതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇത്തരം ലാപ്പ്‌ടോപ്പ് കൊണ്ടുവരുന്നവര്‍ ബാറ്ററി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തി തെളിവുകള്‍ കൊണ്ടുവരണമെന്ന് സിംഗപ്പൂര്‍ അയര്‍ലൈന്‍സ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it