ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷത്തിലേക്ക്; മരണം നാലുലക്ഷം, 24 മണിക്കൂറിനിടെ ഒരുലക്ഷം പുതിയ കേസുകള്‍
അമേരിക്കയ്ക്ക് പിന്നാലെ ബ്രസീലിലും കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം കുതിക്കുകയാണ്. കഴിഞ്ഞ ഒരുദിവസം 18,925 പേര്‍ക്കാണ് ബ്രസീലില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.
വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72 ലക്ഷത്തിലേക്ക് കടക്കുന്നു. 24 മണിക്കൂറിനിടെ ലോകത്താകെ ഒരുലക്ഷത്തിലധികം പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. അമേരിക്കയ്ക്ക് പിന്നാലെ ബ്രസീലിലും കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം കുതിക്കുകയാണ്. കഴിഞ്ഞ ഒരുദിവസം 18,925 പേര്‍ക്കാണ് ബ്രസീലില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഈ സമയം 19,044 പേര്‍ക്കും രോഗബാധയുണ്ടായി. അമേരിക്കയ്‌ക്കൊപ്പം ബ്രസീലിലും പുതിയ പോസിറ്റീവ് കേസുകള്‍ കുതിച്ചുയരുകയാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,270 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോകത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 71,99,306 ലേയ്‌ക്കെത്തി. 4,08,734 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഒരുദിവസത്തിനിടെ 3,157 മരണങ്ങളുമുണ്ടായി. ലോകത്ത് രോഗം സ്ഥിരീകരിച്ച് ഇതുവരെ 35,36,274 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 32,54,298 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 53,797 പേരുടെ നില ഗുരുതരവുമാണ്. രോഗികളുടെയും മരണപ്പെട്ടവരുടെയും നിരക്കില്‍ അമേരിക്ക തന്നെയാണ് മുന്നിലുള്ളത്. 20,26,493 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം പിടിപെട്ടിരിക്കുന്നത്. 1,13,055 പേര്‍ മരണപ്പെടുകയും ചെയ്തു.
7,73,480 പേര്‍ക്കാണ് രോഗം ഭേദമായത്. 11,39,958 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 16,907 പേരുടെ നില ഗുരുതരമായി തുടരുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും കണക്കുകള്‍ ഇപ്രകാരമാണ്. രോഗികള്‍, ബ്രാക്കറ്റില്‍ മരണപ്പെട്ടവര്‍ ക്രമത്തില്‍: ബ്രസീല്‍- 7,10,887 (37,312), റഷ്യ- 4,76,658 (5,971), സ്‌പെയിന്‍- 2,88,797 (27,136), യുകെ- 2,87,399 (40,597), ഇന്ത്യ- 2,66,598 (7,473), ഇറ്റലി- 2,35,278 (33,964), പെറു- 1,99,696 (5,571), ജര്‍മനി- 1,86,205 (8,783), ഇറാന്‍- 1,73,832 (8,351).
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT