ഇന്ത്യന്‍ മിസൈല്‍ പതിച്ച സംഭവം: പ്രതികരിക്കാമായിരുന്നിട്ടും സംയമനം പാലിച്ചെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍
ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈല്‍ അബദ്ധത്തില്‍ പാക് മണ്ണില്‍ പതിച്ചതിന്റെ യാഥാര്‍ഥ്യം സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി വിശദീകരിച്ചിരുന്നു. പാകിസ്താന് ഇത് സംബന്ധിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. വിഷയത്തില്‍ പ്രതികരിക്കാമായിരുന്നിട്ടും യാഥാര്‍ഥ്യം മനസിലാക്കി പാകിസ്താന്‍ സംയമനം പാലിക്കുകയായിരുന്നെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞു.

ലാഹോര്‍: തന്റെ രാജ്യത്തെ പഞ്ചാബ് പ്രവിശ്യയില്‍ ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈല്‍ പതിച്ച സംഭവത്തില്‍ പ്രതികരിക്കാമായിരുന്നിട്ടും സംയമനം പാലിക്കുകയായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍.
ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈല്‍ അബദ്ധത്തില്‍ പാക് മണ്ണില്‍ പതിച്ചതിന്റെ യാഥാര്‍ഥ്യം സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി വിശദീകരിച്ചിരുന്നു. പാകിസ്താന് ഇത് സംബന്ധിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. വിഷയത്തില്‍ പ്രതികരിക്കാമായിരുന്നിട്ടും യാഥാര്‍ഥ്യം മനസിലാക്കി പാകിസ്താന്‍ സംയമനം പാലിക്കുകയായിരുന്നെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞു.
പാക് പഞ്ചാബിലെ ഹാഫിസാബാദ് ജില്ലയില്‍ പൊതു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം.
മാര്‍ച്ച് ഒമ്പതിനാണ് ഇന്ത്യന്‍ സൂപ്പര്‍സോണിക് മിസൈല്‍ ലാഹോറില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെ മിയാന്‍ ചന്നുവിനടുത്തുള്ള ഒരു കോള്‍ഡ് സ്‌റ്റോറേജ് വെയര്‍ഹൗസില്‍ പതിച്ചത്.
അതേസമയം, മിസൈല്‍ അബദ്ധത്തില്‍ പതിച്ചതു സംബന്ധിച്ച് ഇന്ത്യയുടെ 'ലളിത വിശദീകരണം' തൃപ്തികരമല്ലെന്നും സംഭവത്തെ ചുറ്റിപ്പറ്റിയുള്ള വസ്തുതകള്‍ കൃത്യമായി സ്ഥാപിക്കാന്‍ സംയുക്ത അന്വേഷണം വേണമെന്നും പാകിസ്താന്‍ വിദേശകാര്യ ഓഫിസ് ശനിയാഴ്ച പറഞ്ഞു. എന്നാല്‍, സാങ്കേതിക തകരാര്‍ കാരണം പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെ മിസൈല്‍ 'അബദ്ധത്തില്‍ തൊടുത്തുവിട്ടതാണ്' എന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ 'ഉന്നത തല അന്വേഷണത്തിന്' ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്ത്യ പറഞ്ഞു.
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്പ്രദേശില് ബിജെപി നേതാവ് വീട്ടിനുള്ളില് വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്; താനൂരില് കടലില് കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില് പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്വകലാശാലയിലെ 37 പേരുടെ ബിരുദസര്ട്ടിഫിക്കറ്റ് റദ്ദാക്കാന്...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT