World

കൊവിഡ് 19: കുവൈത്തില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്ത് മൂന്ന് വരെ അവധി പ്രഖ്യാപിച്ചു

പുതിയ അധ്യയന വര്‍ഷം ഡിസംബറിലായിരിക്കും ആരംഭിക്കുകയെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി.

കൊവിഡ് 19: കുവൈത്തില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്ത് മൂന്ന് വരെ അവധി പ്രഖ്യാപിച്ചു
X

കുവൈത്ത് സിറ്റി: രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്ത് മൂന്ന് വരെ അവധി പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം പ്രഖ്യാപിച്ചത്. ഈ അധ്യയന വര്‍ഷത്തിന്റെ ബാക്കി ഭാഗം ഓഗസ്ത് മുതല്‍ ഒക്‌റ്റോബര്‍ വരെയായി പൂര്‍ത്തിയാക്കും.

പുതിയ അധ്യയന വര്‍ഷം ഡിസംബറിലായിരിക്കും ആരംഭിക്കുകയെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി. നിലവില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിതകാല അവധിയിലായിരുന്നു. ഇതോടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം ഓഗസ്ത് 4 നു അന്നത്തെ സാഹചര്യം അനുസരിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കും.

Next Story

RELATED STORIES

Share it