World

കൊറോണ വൈറസ്: കുവൈത്തില്‍ പ്രവേശിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് റദ്ദ് ചെയ്തു

ഇന്ത്യ, തുര്‍ക്കി, ഈജിപ്ത് , ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, സിറിയ, അസര്‍ബൈജാന്‍, ശ്രീലങ്ക, ജോര്‍ജിയ, ലെബനന്‍ എന്നീ 10 രാജ്യക്കാര്‍ കൊറോണ വൈറസ് മുക്ത സര്‍ട്ടിഫിക്കറ്റ് ഹാജരക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സിവില്‍ ഏവിയേഷന്‍ വിഭാഗം നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

കൊറോണ വൈറസ്:  കുവൈത്തില്‍ പ്രവേശിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് റദ്ദ് ചെയ്തു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യ അടക്കം 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നാട്ടില്‍ നിന്നും തിരിച്ചു വരുമ്പോള്‍ കൊറോണ വൈറസ് ബാധിതനല്ലെന്ന സാക്ഷ്യ പത്രം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനം കുവൈത്ത് മന്ത്രി സഭ റദ്ദാക്കി. വ്യാഴാഴ്ച വൈകുന്നേരം ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.

രാജ്യത്തെ തൊഴില്‍ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 8 മുതല്‍ രാജ്യത്തേക്ക് വരുന്ന ഇന്ത്യ, തുര്‍ക്കി, ഈജിപ്ത് , ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, സിറിയ, അസര്‍ബൈജാന്‍, ശ്രീലങ്ക, ജോര്‍ജിയ, ലെബനന്‍ എന്നീ 10 രാജ്യക്കാര്‍ കൊറോണ വൈറസ് മുക്ത സര്‍ട്ടിഫിക്കറ്റ് ഹാജരക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സിവില്‍ ഏവിയേഷന്‍ വിഭാഗം നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി.

എന്നാല്‍ കൊറോണ വൈറസ് പരിശോധിക്കുന്നതിനു കുവൈത്ത് എംബസി ചുമതലപ്പെടുത്തിയ ഒരു സ്ഥാപനത്തിലും നിലവില്‍ സൗകര്യമോ അധികാരമോ ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടില്‍ നിന്നും തിരിച്ചു വരുന്നതിനു ഏറെ അനിശ്ചിതത്തം അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയത്.




Next Story

RELATED STORIES

Share it