World

ഈജിപ്തിലെ പിരമിഡിനു സമീപം സ്‌ഫോടനം; നാലു മരണം

വിയറ്റ്‌നാം സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളും ഈജിപ്ത് സ്വദേശിയായ ടൂര്‍ ഗൈഡുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഈജിപ്തിലെ പിരമിഡിനു സമീപം സ്‌ഫോടനം; നാലു മരണം
X
കെയ്‌റോ: വിനോദസഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നായ ഈജിപ്തിലെ ഗിസാ പിരമിഡുകള്‍ക്ക് സമീപം വന്‍ സ്‌ഫോടനം. നാലുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വിയറ്റ്‌നാം സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളും ഈജിപ്ത് സ്വദേശിയായ ടൂര്‍ ഗൈഡുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രാദേശികസമയം വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.വിയറ്റ്‌നാം സ്വദേശികളായ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസ്സിലാണ് പൊട്ടിത്തെറിയുണ്ടായത്.റോഡിന് സമീപത്തെ മതിലിനരികില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തു ബസ് കടന്ന് പോകവേ പൊട്ടിത്തെറിക്കുകയായിരുന്നു.വിയറ്റ്‌നാം സ്വദേശികളായ 14 പേരും ഈജിപ്ത് സ്വദേശികളായ ടൂര്‍ ഗൈഡും െ്രെഡവറുമാണ് ബസ്സിലുണ്ടായിരുന്നത്.


നിശ്ചയിച്ച വഴിയില്‍ നിന്ന് മാറിയാണ് വിനോദ സഞ്ചാരികളുടെ ബസ് സഞ്ചരിച്ചതെന്നും റൂട്ട് മാറ്റുന്ന വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി മുസ്തഫ മദ്ബൗല പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ടൂറിസ്റ്റ് സീസണ്‍ ആയതിനാല്‍ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ജനുവരി ഏഴിന് രാജ്യത്തെ പ്രധാന ക്രിസ്ത്യന്‍ ന്യൂനപക്ഷമായ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രിസ്തുമസ് ആഘോഷിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടി സുരക്ഷ ശക്തമാക്കിയിരുന്നു. അതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് സ്‌ഫോടനമുണ്ടായത്.




Next Story

RELATED STORIES

Share it