Latest News

നിലമ്പൂരില്‍ ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

നിലമ്പൂരില്‍ ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു
X

മലപ്പുറം: നിലമ്പൂരില്‍ ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. നിലമ്പൂര്‍ കൂറ്റമ്പാറയിലാണ് കൊലപാതകം. കൂറ്റമ്പാറ സ്വദേശി സുനില്‍ ബാബുവിന്റെ ഭാര്യ കുണ്ടുങ്ങല്‍ സ്വദേശിനി റിജില(30)യാണ് കൊല്ലപ്പെട്ടത്. ഭര്‍തൃ മാതാവ് ശാന്ത (72)യെ പോലിസ് കസ്റ്റഡിയിലെടുത്തു. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നില്‍വച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് റിജിലയെ ശാന്ത വെട്ടിയത്. മൃതദേഹം നിലവില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. റിജിലയ്ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്.

Next Story

RELATED STORIES

Share it