World

നെതന്യാഹുവിന്റെ നയങ്ങള്‍ ഇസ്രായേലിനെ ദ്രോഹിക്കുന്നുവെന്ന് ബൈഡന്‍

നെതന്യാഹുവിന്റെ നയങ്ങള്‍ ഇസ്രായേലിനെ ദ്രോഹിക്കുന്നുവെന്ന് ബൈഡന്‍
X

ജെറുസലേം: ഗസയിലെ യുദ്ധത്തോടുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സമീപനം ഇസ്രായേലിനെ സഹായിക്കുന്നതിനേക്കാള്‍ ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ശനിയാഴ്ച ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''നെതന്യാഹുവിന് ഇസ്രായേലിനെ പ്രതിരോധിക്കാനും ഹമാസിനെതിരെ പോരാടാനുമുള്ള അവകാശമുണ്ട്. എന്നാല്‍ യുദ്ധത്തിന്റെ അനന്തരഫലമായി നഷ്ടപ്പെടുന്ന നിരപരാധികളുടെ ജീവന്‍ കൂടെ അദ്ദേഹം ശ്രദ്ധിക്കണം. എന്റെ കാഴ്ചപ്പാടില്‍ നെതന്യാഹു ഇസ്രായേലിനെ സഹായിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്,''ബൈഡന്‍ പറഞ്ഞു.


ഗസക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ബൈഡന്‍ പിന്തുണക്കുന്നതിന്റെ പേരില്‍ അമേരിക്കയില്‍ നിന്ന് ഉള്‍പ്പടെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ബൈഡന്റെ പ്രസ്താവന. അതിനിടെ ബൈഡന്റെ പ്രസ്താവനക്ക് മറുപടി നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ബൈഡന് തെറ്റ് പറ്റിയെന്നാണ് നെതന്യാഹു പറഞ്ഞത്.



ഗസക്കെതിരായ യുദ്ധത്തെ തുടക്കം മുതല്‍ അമേരിക്ക പിന്തുണക്കുന്നുണ്ടെങ്കിലും ബൈഡന്‍ തുടര്‍ച്ചയായി നടത്തി വരുന്ന പരസ്യ എതിര്‍പ്പുകളില്‍ നെതന്യാഹുവിന് നിരാശയുണ്ടെന്നാണ് പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ, ബന്ദി മോചനം പരാജയപ്പെട്ടതില്‍ ടെല്‍ അവീവില്‍ ഉള്‍പ്പടെ ഇസ്രായേലിനെതിരെ ഇപ്പോഴും പ്രതിഷേധം തുടരുന്നുണ്ട്.






Next Story

RELATED STORIES

Share it