World

മരമനുഷ്യന്റെ കൈയിലും കാലിലും കൂടുതല്‍ വേരുകള്‍ വളരുന്നു; പുതിയ ശസ്ത്രക്രിയക്കൊരുങ്ങി ഡോക്ടര്‍മാര്‍

പച്ച കലര്‍ന്ന ചാര നിറത്തിലുള്ള ചെതുമ്പലുകളും വേരുകളും നീക്കം ചെയ്യുന്നതിന് 2016 മുതല്‍ 25 ശസ്ത്രക്രിയകള്‍ ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

മരമനുഷ്യന്റെ കൈയിലും കാലിലും കൂടുതല്‍ വേരുകള്‍ വളരുന്നു; പുതിയ ശസ്ത്രക്രിയക്കൊരുങ്ങി ഡോക്ടര്‍മാര്‍
X

ധക്ക: തൊലിപ്പുറത്ത് മരത്തൊലി പോലുള്ള ഭാഗം വളരുന്നതിനാല്‍ ലോകം മര മനുഷ്യന്‍ എന്ന് പേരിട്ട് വിളിച്ച അബ്ദുല്‍ ബജന്തറിന് കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്താനൊരുങ്ങി ഡോക്ടര്‍മാര്‍. ജനിതക വ്യതിയാനം കൊണ്ടുണ്ടാകുന്ന ട്രീമാന്‍ സിന്‍ഡ്രോം(എപിഡെര്‍മോഡിസ്പ്ലാസിയ വെറുസിഫോര്‍മിസ്) ലോകത്തില്‍ നാലോ അഞ്ചോ പേരില്‍ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളു. എന്നാല്‍, അബ്ദുല്‍ ബജന്തറിന്റെ രോഗം മറ്റുള്ളവരുടേതിനേക്കാള്‍ കുറേക്കൂടി മാരകമാണ്. പച്ച കലര്‍ന്ന ചാര നിറത്തിലുള്ള ചെതുമ്പലുകളും വേരുകളും നീക്കം ചെയ്യുന്നതിന് 2016 മുതല്‍ 25 ശസ്ത്രക്രിയകള്‍ ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

റിക്ഷ വലിച്ച് ജീവിച്ചിരുന്ന ബജന്തര്‍ രോഗം കാരണം വര്‍ഷങ്ങളായി ജോലി ചെയ്യുന്നില്ല. ഒന്നിലധികം തവണ ബജന്തറിന്റെ രോഗം ഭേദമായതായി ഡോക്ടര്‍മാര്‍ വിധിയെഴുതുകയും വൈദ്യശാസ്ത്ര ചരിത്രത്തിലെ വലിയ നേട്ടമായി ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച് അധികം വൈകാതെ രോഗം വീണ്ടും മടങ്ങിയെത്തി.

ഏതാനും മാസം മുമ്പ് ധക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരെ അറിയിക്കാതെ ബജന്തര്‍ മുങ്ങിയിരുന്നു. ഇപ്പോള്‍, നേരത്തേ രോഗം ഇല്ലാത്ത ശരീരത്തിന്റെ പല ഭാഗങ്ങളിലും വേരുകള്‍ വളര്‍ന്നു തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. താന്‍ ചെയ്തത് അബദ്ധമാണെന്നും ഇത്തവണ ഡോക്ടര്‍മാര്‍ക്ക് തന്റെ രോഗം പൂര്‍ണമായും ഭേദമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബജന്തര്‍ എഎഫ്പിയോട് പറഞ്ഞു. 26ാം റൗണ്ട് ശസ്ത്രക്രിയയാണ് ഇത്തവണ അബ്ദുല്‍ ബജന്തറിന്റെ ശരീരത്തില്‍ നടത്താന്‍ പോകുന്നതെന്ന് ധക്ക മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗം മേധാവി സാമന്ത ലാല്‍ സെന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it