World

ആയത്തുല്ല അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവാകുമെന്ന് റിപോര്‍ട്ട്

ആയത്തുല്ല അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവാകുമെന്ന് റിപോര്‍ട്ട്
X

തെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുല്ല അലി ഖാംനഈയുടെ മകന്‍ മുജ്തബ ഹൊസൈനി ഖാംനഈയെ തിരഞ്ഞെടുക്കപ്പെട്ടതായി റിപോര്‍ട്ട്. ഇറാന്റെ വിദഗ്ദ്ധ സമിതിയാണ് ഖാംനഈയുടെ മകനെ പിന്‍ഗാമിയായി തിരഞ്ഞെടുത്തെന്നാണ് റപോര്‍ട്ട്. ഇസ് ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് 88 അംഗ സമിതിയായ അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് മുജ്തബയെ തിരഞ്ഞെടുത്തതെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപോര്‍ട്ട് ചെയ്യുന്നു.

അലി ഖാംനഈയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 56കാരനായ മുജ്തബ ഖാംനഈ. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്.

ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രായേല്‍ സംയുക്താക്രണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം, അദ്ദേഹത്തിന്റെ മകളും മരുമകനും ചെറുമകളും മരിച്ചിരുന്നു. അന്ന് അപകടത്തില്‍ പെട്ട ഖാംനഈയുടെ ഭാര്യ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. റുഹുള്ള ഖാംനഈയുടെ പിന്‍ഗാമിയായാണ് 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായി 86 വയസുള്ള ആയത്തുല്ല അലി ഖാംനഈ എത്തുന്നത്. ഇസ് ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്, ബാസിജ് അര്‍ദ്ധസൈനിക സേന എന്നിവയാണ് ഖാംനഈയുടെ പ്രധാനശക്തി.

Next Story

RELATED STORIES

Share it