- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആമസോൺ ഓരോ ആഴ്ചയും നശിപ്പിക്കുന്നത് മൊബൈൽ ഫോണും ടി വിയും അടക്കം ഒരു ലക്ഷത്തിനു മേലെ സാധനങ്ങൾ
ഓരോ ആഴ്ചയും 1,30,000 സാധനങ്ങൾ നശിപ്പിക്കണമെന്നുള്ള ടാർഗറ്റ് ഓരോ തൊഴിലാളിക്കും കമ്പനി നൽകിയിട്ടുണ്ടെന്ന് മുഖം മറച്ച ഒരു ഗോഡൗൺ ജീവനക്കാരൻ കാമറയിൽ പറയുന്നുണ്ട്.

ലണ്ടൻ: ഓൺലൈൻ ഷോപ്പിങ് ഭീമന്മാരായ ആമസോണിന്റെ സ്കോട്ട്ലാൻഡിലുളള ഒരു ഗോഡൗണിൽ ഓരോ ആഴ്ചയും നശിപ്പിച്ചു കളയുന്നത് 1,30,000 സാധനങ്ങൾ എന്ന് റിപോർട്ട്. സ്മാർട്ട് ഫോൺ, സ്മാർട്ട് ടി വി, ലാപ്ടോപ്പ്, ഐ പാഡ് മുതലായ വസ്തുക്കളാണ് കൂടുതലും നശിപ്പിക്കുന്നത്. ബ്രിട്ടനിലെ ഒരു സ്വകാര്യ ചാനലാണ് വാർത്ത പുറത്തു വിട്ടത്.
രഹസ്യകാമറ വച്ച് നടത്തിയ ചാനൽ റിപോർട്ടിങ്ങിൽ, മുന്തിയ ഇനം മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടി വി, ആഭരണങ്ങൾ എന്നിവ നശിപ്പിക്കാനുള്ളവയുടെ പട്ടികയിൽ പെടുത്തി വിവിധ കാർഡ്ബോർഡ് പെട്ടികളിൽ നിറയ്ക്കുന്നത് കാണിക്കുന്നുണ്ട്. ഓരോ ആഴ്ചയും 1,30,000 സാധനങ്ങൾ നശിപ്പിക്കണമെന്നുള്ള ടാർഗറ്റ് ഓരോ തൊഴിലാളിക്കും കമ്പനി നൽകിയിട്ടുണ്ടെന്ന് മുഖം മറച്ച ഒരു ഗോഡൗൺ ജീവനക്കാരൻ കാമറയിൽ പറയുന്നുണ്ട്.
ഏപ്രിലിൽ 1,24,000 സാധനങ്ങൾ നശിപ്പിക്കുകയും, 28,000 സാധനങ്ങൾ ആമസോൺ സൗജന്യമായി നൽകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. നശിപ്പിക്കേണ്ട വസ്തുക്കളും സൗജന്യമായി നൽകേണ്ട വസ്തുക്കളും വേർതിരിക്കാൻ കമ്പനി പ്രത്യേക മാർഗനിർദ്ദേശം ഒന്നും നൽകിയിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. പലപ്പോഴും ജീവനക്കാരുടെ ഔചിത്യം അനുസരിച്ചാണ് സാധനങ്ങൾ വേർതിരിക്കുന്നത്.
എന്നാൽ ആമസോൺ സംഭവം നിഷേധിച്ചിട്ടില്ല. മാധ്യമങ്ങൾക്കു നൽകിയ വാർത്താകുറിപ്പിൽ ചാനൽ വാർത്തയിൽ പറഞ്ഞിരിക്കുന്ന ഗോഡൗൺ ഉപയോഗശൂന്യമായ സാധനങ്ങൾ നശിപ്പിക്കുന്നതിനു വേണ്ടിയുള്ള സ്ഥലമാണെന്നും ഉപഭോക്താക്കൾ നിരസിച്ച സാധനങ്ങൾ നശിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നതെന്നും ആമസോൺ വ്യക്തമാക്കി
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















