ചൈനയില്‍ ശക്തമായ ഭൂചലനം; രണ്ട് മരണം, മൂന്നുപേര്‍ക്ക് പരിക്ക്
BY NSH16 Sep 2021 2:58 AM GMT

X
NSH16 Sep 2021 2:58 AM GMT
ബെയ്ജിങ്: ചൈനയിലെ സിചുവാനില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലക്‌സിയന്‍ കൗണ്ടിയിലെ ഫുജി ടൗണ്‍ഷിപ്പിലെ ഒരു ഗ്രാമത്തില്‍ നാശനഷ്ടങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടതായി പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.
ചൈന എര്‍ത്ത്‌വേക്ക് നെറ്റ്‌വര്‍ക്ക് സെന്റര്‍ പറയുന്നതനുസരിച്ച് പുലര്‍ച്ചെ 4:33 നാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റര്‍ ആഴത്തില്‍ 29.2 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 105.34 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലും രേഖപ്പെടുത്തി. പ്രവിശ്യാ സര്‍ക്കാര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ലുഷൗ സിറ്റി അധികൃതരും ദുരന്തനിവാരണത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്ച്ച്;ബിജെപി ...
25 May 2022 6:10 AM GMTകാര്ഷികാവശ്യങ്ങള്ക്ക് നല്കിയ പട്ടയ ഭൂമിയില് മറ്റു നിര്മ്മാണ...
25 May 2022 6:03 AM GMTരാജ്യത്ത് 24 മണിക്കൂറിനുള്ളില് 2,124 പേര്ക്ക് കൊവിഡ്
25 May 2022 5:30 AM GMTഎന്റെ കേരളം – സര്‍ക്കാര്‍ സേവനങ്ങള് തത്സമയം സൗജന്യമായി; പതിനഞ്ച്...
25 May 2022 5:25 AM GMTകുടുംബശ്രീ അംഗങ്ങള്ക്ക് പോസ്റ്റല് ലൈഫ് ഇന്ഷുറന്സില് ഏജന്റാകാന്...
25 May 2022 5:22 AM GMTവിലക്കയറ്റം;ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും...
25 May 2022 4:57 AM GMT