ഭക്ഷ്യമേളക്കിടെ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
എല്ലാ വര്‍ഷവും നഗരത്തില്‍ നടക്കുന്ന ഗാര്‍ലിക് മേളയില്‍ പങ്കെടുക്കാന്‍ എത്തിയവരായിരുന്നു ഇവര്‍.മൂന്ന് ദിവസം നീളുന്ന മേളയുടെ അവസാന ദിവസമാണ് ആക്രമണമുണ്ടായത്. വെടിവെപ്പിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടിയതില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
X
RSN29 July 2019 5:28 AM GMT
കാലിഫോര്‍ണിയ: അമേരിക്കയില്‍ ഭക്ഷ്യമേളക്കിടെ വെടിവെപ്പ്.സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കാലിഫോര്‍ണിയയിലെ തെക്കല്‍ സാല്‍ജോസിലെയാണ് സംഭവം.
എല്ലാ വര്‍ഷവും നഗരത്തില്‍ നടക്കുന്ന ഗാര്‍ലിക് മേളയില്‍ പങ്കെടുക്കാന്‍ എത്തിയവരായിരുന്നു ഇവര്‍.മൂന്ന് ദിവസം നീളുന്ന മേളയുടെ അവസാന ദിവസമാണ് ആക്രമണമുണ്ടായത്. വെടിവെപ്പിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടിയതില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.വെടിവെച്ചയാളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അന്വോഷണം തുടരുന്നുണ്ടെന്നും പൊലിസ് അധികൃതര്‍ പറഞ്ഞു.
Next Story