World

ഭൂകമ്പം: ഇന്തോനീസ്യയില്‍ 23 മരണം

ഭൂകമ്പം: ഇന്തോനീസ്യയില്‍ 23 മരണം
X

അംബോന്‍ സിറ്റി: ഇന്തോനീസ്യയിലെ മാലുകു ദ്വീപില്‍ ഉണ്ടായ ഭൂകമ്പത്തില്‍ പിഞ്ചുകുട്ടിയുള്‍പ്പടെ 23 മരണം. 100 പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. നൂറുകണക്കിന് വീടുകള്‍, ഓഫിസുകള്‍, സ്‌കൂളുകള്‍ എന്നിവയും ദുരന്തത്തില്‍ തകര്‍ന്നു.

29 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂട്ടിയിടിക്കുന്ന ഈ ദ്വീപിനു ചുറ്റുമുള്ള സമുദ്രത്തില്‍ പതിവായി ഭൂകമ്പവും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും സംഭവിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം സുലവേസി ദ്വീപിലെ പാലുവിലുണ്ടായ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് നിരവധി പേര്‍ മരിക്കുകയും കാണാതാവുകയും ചെയ്തിരുന്നു. ഏകദേശം 60,000 ആളുകള്‍ ഇപ്പോഴും സുലവേസി ദ്വീപില്‍ കഴിയുന്നുണ്ട്. 2004 ഡിസംബര്‍ 26ന് സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് രൂപപ്പെട്ട സുനാമിയില്‍ ഇന്തോനീസ്യയില്‍ 170,000 പേര്‍ ഉള്‍പ്പെടെ 220,000 പേരാണ് മരിച്ചത്.

Next Story

RELATED STORIES

Share it