World

സിഗ്‌നല്‍ തെറ്റിച്ചുവന്ന ട്രക്ക് കാര്‍ ഇടിച്ചുതെറിപ്പിച്ചു; യുഎസ്സില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

അമിതവേഗതിയിലായിരുന്ന ട്രക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിനുശേഷം ട്രക്ക് നിര്‍ത്താതെ പോയി.

സിഗ്‌നല്‍ തെറ്റിച്ചുവന്ന ട്രക്ക് കാര്‍ ഇടിച്ചുതെറിപ്പിച്ചു; യുഎസ്സില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
X

വാഷിങ്ടണ്‍: യുഎസ്സിലെ ടെന്നസിയില്‍ കാറില്‍ ട്രക്കിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ടെന്നസി സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ അഗ്രിക്കള്‍ച്ചര്‍ കോളജില്‍ ഫുഡ് സയന്‍സ് ബിരുദ വിദ്യാര്‍ഥികളായ ജൂഡി സ്റ്റാന്‍ലി (23), വൈഭവ് ഗോപി ഷെട്ടി (26) എന്നിവരാണ് മരിച്ചത്. സൗത്ത് നാഷ്‌വില്ലെയില്‍ നവംബര്‍ 28ന് രാത്രിയിലായിരുന്നു അപകടം. അമിതവേഗതിയിലായിരുന്ന ട്രക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിനുശേഷം ട്രക്ക് നിര്‍ത്താതെ പോയി.

സംഭവത്തില്‍ ട്രക്കുടമ ഡേവിഡ് ടോറസിനെതിരേ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതി പോലിസിന് മുന്നില്‍ കീഴടങ്ങി. ചോദ്യങ്ങള്‍ക്കൊന്നും ടോറസ് പ്രതികരിക്കുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലിസ് അറിയിച്ചു. അമിതവേഗതയില്‍ വന്ന ട്രക്ക് ചുവന്ന സിഗ്‌നല്‍ ലൈറ്റ് അവഗണിച്ച് കുതിച്ച് കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പോലിസ് വ്യക്തമാക്കി. കാര്‍ ഒരു മതില്‍ തകര്‍ത്ത് മരത്തിലിടിച്ചാണ് നിന്നത്. അപകടം നടന്ന ഉടനെ ടോറസ് അവിടെനിന്ന് ഓടിപ്പോയി. ജൂഡിയുടെയും വൈഭവിന്റെയും കുടുംബങ്ങളെ പോലിസ് വിവരം അറിയിച്ചിട്ടുണ്ട്.

തികച്ചും അശ്രദ്ധമായാണ് ട്രക്ക് വന്നതെന്നും കാറിനെ ഇടിച്ചുതെറിപ്പിക്കുകയാണെന്നും ദൃക്‌സാക്ഷിയായ ലൂയിസ് മിര്‍ലെസ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു. ഊര്‍ജസ്വലരായ രണ്ട് യുവശാസ്ത്രജ്ഞരെയാണ് നഷ്ടമായതെന്ന് കോളജ് ഓഫ് അഗ്രിക്കള്‍ച്ചറിലെ അസോസിയേറ്റ് പ്രഫസര്‍ ഭരത് പൊഖറെല്‍ ഭരത് പൊഖറെല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇരുവരുടെയും മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനും സംസ്കാരം നടത്തുന്നതിനുമായി 'ഗോ ഫണ്ട് മി' പേജിലൂടെ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ 42,000 ഡോളര്‍ പിരിച്ചെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it