World

ഗസ വംശഹത്യയില്‍ പക്ഷപാതപരമായ റിപോര്‍ട്ടിങ്; 150 എഴുത്തുകാര്‍ 'ന്യൂയോര്‍ക്ക് ടൈംസ്' ബഹിഷ്‌കരിച്ചു

ഗസ വംശഹത്യയില്‍ പക്ഷപാതപരമായ റിപോര്‍ട്ടിങ്; 150 എഴുത്തുകാര്‍ ന്യൂയോര്‍ക്ക് ടൈംസ് ബഹിഷ്‌കരിച്ചു
X

ന്യൂയോര്‍ക്ക്: ഗസയിലെ ഇസ്രായേല്‍ വംശഹത്യയെ കുറിച്ച് പക്ഷപാതപരമായ റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്ക് ടൈംസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് 150ലധികം എഴുത്തുകാര്‍. ഇസ്രായേല്‍ അനുകൂലമായ റിപോര്‍ട്ടുകളാണ് പത്രം പ്രസിദ്ധീകരിക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പത്രത്തില്‍ എഴുതേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും എഴുത്തുകാരെ ഉദ്ധരിച്ച് 'മിഡില്‍ ഈസ്റ്റ് ഐ' റിപോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ വിരുദ്ധ നിലപാട് പുനപരിശോധിക്കണമെന്നും ഫലസ്തീന്‍ വിഷയം റിപോര്‍ട്ട് ചെയ്യുന്നതില്‍ പുതിയ എഡിറ്റോറിയല്‍ മാനദണ്ഡം തയ്യാറാക്കണമെന്നും എഴുത്തുകാര്‍ 'ന്യൂയോര്‍ക്ക് ടൈംസ്' മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ഇസ്രായേലിനെതിരെ യുഎസ് ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ ആവശ്യപ്പെടണമെന്നും എഴുത്തുകാര്‍ ആവശ്യപ്പെട്ടു. റീമ ഹസന്‍, ചെല്‍സി മാനിങ്, റാഷിദ തലൈബ്, സാലി റൂണി, എലിയ സുലൈമാന്‍, ഗ്രെറ്റ തുന്‍ബര്‍ഗ്, ഡേവ് സിറിന്‍ തുടങ്ങിയ പ്രമുഖ ആക്ടിവിസ്റ്റുകളും കലാകാരന്‍മാരും രാഷ്ട്രീയ നേതാക്കളുമാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

'ന്യൂയോര്‍ക്ക് ടൈംസ് അതിന്റെ പക്ഷപാതപരമായ കവറേജിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഗസക്കെതിരായ യുഎസ്്-ഇസ്രായേല്‍ ആക്രമണത്തെ കുറിച്ച് സത്യസന്ധവും ധാര്‍മികവുമായ റിപോര്‍ട്ടിങ് നടത്താന്‍ തയ്യാറാവുകയും വേണം. അല്ലെങ്കില്‍ ഇത് വംശഹത്യ തുടരാനുള്ള അനുമതിയായി കണക്കാക്കേണ്ടിവരും. ഞങ്ങളുടെ സഹകരണം നിര്‍ത്തിവെച്ചുകൊണ്ടു മാത്രം ടൈംസ് വളരെക്കാലമായി അമേരിക്കയുടെയും ഇസ്രായേലിന്റെയും നുണകള്‍ മറച്ചുവെക്കാന്‍ ഉപയോഗിക്കുന്ന ആധിപത്യ അധികാരത്തിനെതിരെ ഫലപ്രദമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയൂ'- എഴുത്തുകാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it