News

ഡോക്ടറേറ്റ് നേടിയ പാളയം ഇമാം ഡോ. പിവി സുഹൈബ് മൗലവിയെ ആദരിച്ചു

ഡോക്ടറേറ്റ് നേടിയ പാളയം ഇമാം ഡോ. പിവി സുഹൈബ് മൗലവിയെ ആദരിച്ചു
X

തിരുവനന്തപുരം: ഡോക്ടറേറ്റ് നേടിയ പാളയം പള്ളി ഇമാം ഡോ. പി വി സുഹൈബ് മൗലവിയെ ജമാഅത്ത് കമ്മിറ്റി ആദരിച്ചു. പാളയം പള്ളിയില്‍ നടന്ന ചടങ്ങില്‍ ജമാഅത്ത് പ്രസിഡന്റ് എ ആര്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് പരിപാലന സമിതി വികസന കാര്യ അധ്യക്ഷന്‍ ഇ എം നജീബ് ഇമാമിനെ ആദരിച്ചു. ഖുര്‍ ആന്‍ വ്യാഖ്യാന വൈവിധ്യങ്ങളുടെ കാരണങ്ങള്‍, ഭാഷാപരമായ ചര്‍ച്ചകളുടെ പ്രത്യേക വിശകലനം എന്ന വിഷയത്തിലാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. മഹാരാജാസ് കോളജ് മുന്‍ അധ്യാപകന്‍ പ്രഫ. എ അബൂബക്കറായിരുന്നു ഗൈഡ്.

Next Story

RELATED STORIES

Share it