Latest News

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു; ജീവനൊടുക്കിയതെന്ന് റിപോര്‍ട്ട്

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു; ജീവനൊടുക്കിയതെന്ന് റിപോര്‍ട്ട്
X

തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് ഋഷിക. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം വര്‍ക്കലയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Next Story

RELATED STORIES

Share it